ബംഗാളിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് ആധിപത്യം; ആതിഥേയരെ 147 റണ്‍സിന് ഓള്‍ഔട്ടാക്കി

കൊല്‍ക്കത്ത: (www.kvartha.com 20.11.2018) ബംഗാളിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് ആധിപത്യം. ഇന്ത്യയിലെ ക്രിക്കറ്റ് മൈതാനങ്ങളില്‍ വിഖ്യാതമായ ഈഡന്‍ ഗാര്‍ഡന്‍സിലാണ് കേരളത്തിന്റെ ചുണക്കുട്ടികള്‍ വാശിയോടെ പൊരുതിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ആതിഥേയരെ 56.2 ഓവറില്‍ വെറും 147 റണ്‍സിന് ഓള്‍ ഔട്ടാക്കിയാണ് കേരളം മത്സരത്തിന്റെ ആദ്യദിനം ആധിപത്യം സ്ഥാപിച്ചത്. നാലു വിക്കറ്റ് വീഴ്ത്തിയ ബേസില്‍ തമ്പി, മൂന്നു വിക്കറ്റ് വീഴ്ത്തിയ എം.ഡി. നിധീഷ്, രണ്ടു വിക്കറ്റ് വീഴ്ത്തിയ സന്ദീപ് വാരിയര്‍, ഒരു വിക്കറ്റ് വീഴ്ത്തിയ ജലജ് സക്‌സേന എന്നിവരാണ് സ്വന്തം മൈതാനത്ത് ബംഗാള്‍ ബാറ്റിങ് നിരയെ ഛിന്നഭിന്നമാക്കിയത്.

Ranji Trophy: Bengal look to rattle Kerala with pace, Kolkata, News, Cricket, Sports, National

മറുപടി ബാറ്റിങ് ആരംഭിച്ച കേരളം ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സ് എന്ന നിലയിലാണ് . സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍ മാത്രമുള്ളപ്പോള്‍ അരുണ്‍ കാര്‍ത്തിക്കിന്റെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. മൂന്നു പന്തില്‍ ഒരു റണ്ണെടുത്താണ് കാര്‍ത്തിക് മടങ്ങിയത്. ഓപ്പണര്‍ ജലജ് സക്‌സേന (34 പന്തില്‍ 14), രോഹന്‍ പ്രേം (35 പന്തില്‍ 14) എന്നിവരാണ് ക്രീസില്‍.

പിരിയാത്ത രണ്ടാം വിക്കറ്റില്‍ സക്‌സേന-രോഹന്‍ സഖ്യം 34 റണ്‍സ് നേടിയിട്ടുണ്ട്. ഒന്‍പതു വിക്കറ്റ് കയ്യിലിരിക്കെ ബംഗാളിനേക്കാള്‍ 112 റണ്‍സ് മാത്രം പിന്നിലാണ് കേരളം. ഇന്ത്യന്‍ താരം മുഹമ്മദ് ഷമി, ഐപിഎല്ലിലൂടെ ശ്രദ്ധേയനായ അശോക് ഡിന്‍ഡ തുടങ്ങിയ ബോളര്‍മാരുമായെത്തുന്ന ബംഗാളിനെതിരെ യുള്ള ബാറ്റിങ്ങിലൂടെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടി വിലപ്പെട്ട പോയിന്റുകള്‍ പോക്കറ്റിലാക്കാനാകും രണ്ടാം ദിനം കേരളത്തിന്റെ ശ്രമം.

നേരത്തെ, കൂട്ടത്തകര്‍ച്ചയ്ക്കിടയിലും ഒരറ്റത്ത് ഉറച്ചുനിന്നു പൊരുതിയ മധ്യനിര താരം അനുസ്തൂപ് മജുംദാറാണ് ബംഗാളിനെ വന്‍ തകര്‍ച്ചയില്‍നിന്ന് കരകയറ്റിയത്. 97 പന്തില്‍നിന്ന് ആറു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 53 റണ്‍സെടുത്ത മജുംദാര്‍ ഒന്‍പതാമനായാണ് പുറത്തായത്. മജുംദാറിനു പുറമെ ബംഗാള്‍ നിരയില്‍ രണ്ടക്കം കടക്കാനായത് മൂന്നു പേര്‍ക്കു മാത്രം.

ഓപ്പണര്‍ അഭിഷേക് കുമാര്‍ രാമന്‍ (79 പന്തില്‍ 40), ക്യാപ്റ്റന്‍ മനോജ് തിവാരി (76 പന്തില്‍ 22), ഇന്നിങ്‌സില്‍ പിറന്ന രണ്ടു സിക്‌സുകളില്‍ ഒരെണ്ണം സ്വന്തമാക്കിയ വിക്കറ്റ് കീപ്പര്‍ വിവേക് സിങ് (24 പന്തില്‍ 13) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. കൗശിക് ഘോഷ് (12 പന്തില്‍ പൂജ്യം), സുദീപ് ചാറ്റര്‍ജി (മൂന്നു പന്തില്‍ പൂജ്യം), വൃട്ടിക് ചാറ്റര്‍ജി (18 പന്തില്‍ ഒന്ന്), മുഹമ്മദ് ഷമി (പൂജ്യം), അശോക് ഡിന്‍ഡ (പൂജ്യം), മുകേഷ് കുമാര്‍ (ഒന്‍പത്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ഇഷാന്‍ പൊറെല്‍ (പൂജ്യം) പുറത്താകാതെ നിന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗാള്‍, ഭേദപ്പെട്ട കൂട്ടുകെട്ടുകളൊന്നും കെട്ടിപ്പടുക്കാനാകാതെ കേരള ബോളര്‍മാര്‍ക്കു മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ മനോജ് തിവാരി- അഭിഷേക് കുമാര്‍ സഖ്യം കൂട്ടിച്ചേര്‍ത്ത 46 റണ്‍സാണ് ബംഗാള്‍ ഇന്നിങ്‌സിലെ ഉയര്‍ന്ന കൂട്ടുകെട്ട്.

ഇന്ത്യന്‍ പേസര്‍ ഷമി കേരളത്തിനെതിരെ കളിക്കുന്നുണ്ടെങ്കിലും ഒരു ഇന്നിങ്‌സില്‍ 15 ഓവര്‍ വീതം മാത്രം എറിയാനാണു ബിസിസിഐ അനുമതി നല്‍കിയിരിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുന്‍പ് മതിയായ വിശ്രമം ഉറപ്പാക്കുകയാണ് ലക്ഷ്യം.

രണ്ടു കളികളില്‍ നിന്ന് ഏഴു പോയിന്റുമായി എലൈറ്റ് ഗ്രൂപ്പ് എ, ബി ഗ്രൂപ്പുകളില്‍ മൂന്നാം സ്ഥാനത്താണു കേരളം. ഒമ്പത് പോയിന്റ് വീതമുള്ള സൗരാഷ്ട്രയും ഗുജറാത്തുമാണ് മുന്നില്‍. ആറു പോയിന്റുമായി ബംഗാള്‍ നാലാം സ്ഥാനത്ത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Ranji Trophy: Bengal look to rattle Kerala with pace, Kolkata, News, Cricket, Sports, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?