തിമിംഗല കൂട്ടം കരയ്ക്കടിഞ്ഞു; 145ഓളം തിമിംഗലങ്ങള്‍ക്ക് ജീവഹാനി; അവശേഷിക്കുന്നവയെ ദയാവധത്തിന് ഇരയാക്കിയേക്കും

സ്റ്റെവാര്‍ട്ട് ഐലന്റ്: (www.kvartha.com 26/11/2018) ന്യൂസിലന്റില്‍ തിമിംഗലങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി. ന്യൂസിലന്റിലെ ചെറു ദ്വീപായ സ്റ്റെവാര്‍ട്ട് ഐലന്റില്‍ തിമിംഗല കൂട്ടം തീരത്തടിഞ്ഞതിനെ തുടര്‍ന്നാണിത്. ശനിയാഴ്ച വൈകുന്നേരമാണ് തിമിംഗല കൂട്ടം തീരത്തടിഞ്ഞത് ശ്രദ്ധയില്‍ പെടുന്നത്. അപ്പോഴേക്കും 145ഓളം തിമിംഗലങ്ങള്‍ ചത്തിരുന്നു.

ജീവനുള്ള തിമിംഗലങ്ങളെ തിരിച്ച് കടലിലേയ്ക്ക് ഒഴുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. വിജനമായ, ഒറ്റപ്പെട്ട ദ്വീപായതിനാല്‍ അവശ്യമായ സാമഗ്രികള്‍ എത്തിക്കാന്‍ പ്രയാസമാണ്. അതുപോലെ തന്നെ തിമിംഗലങ്ങളുടെ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമാകുന്നതും കാര്യങ്ങള്‍ വഷളാക്കുന്നുണ്ട്. ഏറ്റവും അനുയോജ്യമായത് ദയാവധം നടപ്പിലാക്കുകയാണെന്ന് കണ്‍സര്‍വേഷന്‍ വകുപ്പ് ഉദ്യോഗസ്ഥന്‍ റെന്‍ ലെപ്പസ് അറിയിച്ചു.

145 whales die on remote New Zealand beach

ദയാവധം ഹൃദയം തകര്‍ക്കുന്ന തീരുമാനമാണെന്നും റെന്‍ ലെപ്പസ് പറയുന്നു. ന്യൂസിലന്റിലെ തീരങ്ങളില്‍ തിമിംഗല കൂട്ടങ്ങള്‍ കരയ്ക്കടിയുന്നത് പതിവാണ്. വര്‍ഷത്തില്‍ 85ഓളം കേസുകള്‍ ഉണ്ടാകാറുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: It was one of four strandings discovered on New Zealand shores over the weekend.

Keywords: World, Whales, Stranded


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?