കാമുകനെ കെട്ടിയിട്ട് ഏഴംഗ സംഘം യുവതിയെ ബീച്ചില്‍ കൂട്ടമാനഭംഗത്തിന് ഇരയാക്കി; അറസ്റ്റ് ചെയ്ത ആറു പ്രതികളില്‍ 14 ഉം 17 ഉം വയസുള്ള കുട്ടികളും

മംഗളൂരു: (www.kvartha.com 27.11.2018) കാമുകനെ കെട്ടിയിട്ട് ഏഴംഗ സംഘം യുവതിയെ ബീച്ചില്‍ കൂട്ടമാനഭംഗത്തിന് ഇരയാക്കി. ബണ്ട്വാള്‍ സ്വദേശിനിയാണു മംഗളൂരു പനമ്പൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ തോട്ടബങ്കര അലിവെ ബാഗിലു ബീച്ചില്‍ കൂട്ടമാനഭംഗത്തിന് ഇരയായത്. സംഭവത്തില്‍ 14 ഉം 17 ഉം വയസ്സ് പ്രായമുള്ള രണ്ടു പേരടക്കം ആറുപേരെ പോലീസ് അറസ്റ്റു ചെയ്തു.

ഇക്കഴിഞ്ഞ നവംബര്‍ 18ന് ഉച്ചകഴിഞ്ഞാണു സംഭവം. അതേസമയം സംഭവത്തില്‍ യുവതി പോലീസില്‍ പരാതി നല്‍കിയിരുന്നില്ല. എന്നാല്‍ ബീച്ചില്‍ കൂട്ടമാനഭംഗം നടന്നതായുള്ള അഭ്യൂഹം പരന്നതിനെ തുടര്‍ന്ന് പോലീസ് സ്വമേധയാ നടത്തിയ അന്വേഷണത്തിലാണ് യഥാര്‍ത്ഥ സംഭവം പുറത്തുവരുന്നത്.

Woman gang molested in Thota Bengre beach in Mangaluru, six arrested, Mangalore, News, Police Station, Molestation, Arrested, Crime, Criminal Case, Complaint, National

അന്വേഷണത്തില്‍ തിങ്കളാഴ്ച വൈകിട്ട് യുവതിയെ തിരിച്ചറിഞ്ഞ പോലീസ് ഇവരുടെ മൊഴിയെടുത്തു. തുടര്‍ന്നു പ്രതികളെ പിടികൂടുകയും അറസ്റ്റ് ചെയ്യുകയും ചെയ്തതോടെയാണു സംഭവം പുറംലോകമറിയുന്നത്.

മംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിയും സഹപ്രവര്‍ത്തകനായ യുവാവും ബീച്ചില്‍ എത്തിയപ്പോഴാണു സംഭവം. യുവാവിനെ കെട്ടിയിട്ടശേഷം യുവതിയെ ബലമായി പിടിച്ചു കൊണ്ടുപോയി മാനഭംഗപ്പെടുത്തിയതാണെന്ന് സംശയിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Woman gang molested in Thota Bengre beach in Mangaluru, six arrested, Mangalore, News, Police Station, Molestation, Arrested, Crime, Criminal Case, Complaint, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?