കമ്പ്യൂട്ടര്‍ സെന്ററില്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദനം; 12 വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്:(www.kasargodvartha.com 14/11/2018) ടി ബി റോഡിലെ ജീടെക് കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദനമേറ്റ സംഭവവുമായി ബന്ധപ്പെട്ട് 12 വിദ്യാര്‍ത്ഥികളെ മുന്‍കരുതലായി പോലീസ് അറസ്റ്റ് ചെയ്തു. ഉദുമയിലെ ജുവാന്‍ഖാന്‍ (18), മുട്ടുംന്തലയിലെ നിഖില്‍ (18), കാഞ്ഞങ്ങാട് സൗത്തിലെ എസ് സൗരവ് (19), അജാനൂരിലെ അനൂപ് പി എസ് (18), മടക്കരയിലെ മുഹമ്മദ് അസ്മില്‍ഷാ (22), കല്ലിങ്കാലിലെ റഷീദ് (19), ഇട്ടമ്മലിലെ ഷാഹിദ് (19), ആറങ്ങാട്ടി കോട്ടടക്കുന്നിലെ നവീന്‍ കുമാര്‍ (18), ആവിയിലെ നസീബ് (18), കാര്‍ത്തികയിലെ അര്‍ജിന്‍ (18), കൊളവയലിലെ മുഹമ്മദ് റമീസ് (19), സൗത്ത് ചിത്താരിയിലെ ഷഹനാദ് (21) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതായി ബന്ധപ്പെട്ട് പത്ത് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. കുശാല്‍നഗറിലെ ജയേന്ദ്രന്റെ മകനും ബീകോം വിദ്യാര്‍ത്ഥിയുമായി ജയേഷിനെയാണ് മിഥിലാജ്, സനാന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പത്തംഗസംഘം മര്‍ദ്ദിച്ചത്. ചൊവ്വാഴ്ച വീണ്ടും സ്ഥാപനത്തില്‍ കൂട്ടംകൂടി നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥികളെ മുന്‍കരുതലിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.
News, Kanhangad, kasaragod, Kerala, Police, Arrest, Students, Assault,Student assaulted; 12 arrested

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kanhangad, kasaragod, Kerala, Police, Arrest, Students, Assault,Student assaulted; 12 arrested



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?