കേരള രാഷ്ട്രീയത്തില്‍ പൊട്ടിത്തെറി? കോണ്‍ഗ്രസ്, സിപിഎം പാര്‍ട്ടികളില്‍ നിന്ന് 12 നേതാക്കള്‍ തിങ്കളാഴ്ച്ച ബിജെപിയില്‍ ചേരുമെന്ന് പിഎസ് ശ്രീധരന്‍പിള്ള

കോഴിക്കോട്: (www.kvartha.com 04.11.2018) കോണ്‍ഗ്രസ്, സിപിഎം പാര്‍ട്ടികളില്‍ നിന്ന് 12 പേര്‍ തിങ്കളാഴ്ച്ച ബിജെപിയില്‍ ചേരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. എസ്എഫ്‌ഐ മുന്‍ ജില്ലാ പ്രസിഡന്റ്, കോണ്‍ഗ്രസിന്റെ മുന്‍ ജില്ലാ ഭാരവാഹി, എല്‍ഡിഎഫ് ലോക്കല്‍ കണ്‍വീനര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ 12 പേര്‍ തിങ്കളാഴ്ച ഉച്ചയ്ക്കു പത്തനംതിട്ടയില്‍ ബിജെപി അംഗത്വം സ്വീകരിക്കുമെന്നാണ് ശ്രീധരന്‍പിള്ള അറിയിച്ചിരിക്കുന്നത്.

Kerala, News, Politics, Kozhikode, Congress, CPM, BJP, Join, Leaders, CPM, Congress Leaders to BJP?.

അതേസമയം, ശ്രീധരന്‍പിള്ളയുടെ പ്രസ്താവന വെറും ദിവാസ്വപ്നമാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും ആരും ബിജെപിയിലേക്ക് പോകില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ സിപിഎം നേതാക്കളാരും തന്നെ ഇതുവരെ പ്രതികരിച്ചിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Politics, Kozhikode, Congress, CPM, BJP, Join, Leaders, CPM, Congress Leaders to BJP?. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?