യുവാക്കളിലെ ബുള്ളറ്റ് ജ്വരം മുതലെടുത്ത് കര്‍ണാടകയില്‍ നിന്നും കാസര്‍കോട്ടേക്ക് ബുള്ളറ്റുകള്‍ മോഷ്ടിച്ചു കടത്തി വ്യാജ നമ്പര്‍ പ്ലേറ്റ് ഉണ്ടാക്കി വില്‍പന നടത്തുന്ന വന്‍ സംഘം കുടുങ്ങി; കവര്‍ച്ച ചെയ്തത് 12 ബുള്ളറ്റുകള്‍, 7 ബുള്ളറ്റുകള്‍ പിടികൂടി

കാസര്‍കോട്: (www.kasargodvartha.com 12.11.2018) യുവാക്കളിലെ ബുള്ളറ്റ് ജ്വരം മുതലെടുത്ത് കര്‍ണാടകയില്‍ നിന്നും കാസര്‍കോട്ടേക്ക് ബുള്ളറ്റുകള്‍ മോഷ്ടിച്ചു കടത്തി വ്യാജ നമ്പര്‍ പ്ലേറ്റ് ഉണ്ടാക്കി വില്‍പന നടത്തുന്ന വന്‍ സംഘം കുടുങ്ങി. കര്‍ണാടകയില്‍ നിന്നും 12 ബുള്ളറ്റുകളാണ് കവര്‍ച്ച ചെയ്തത്. ഇതില്‍ ഏഴ് ബുള്ളറ്റുകള്‍ ജില്ലയിലെ മൂന്ന് സ്ഥലങ്ങളില്‍ നിന്നും പിടികൂടിയിട്ടുണ്ട്.

ഉപ്പള സ്വദേശികളടങ്ങുന്ന സംഘമാണ് കര്‍ണാടക പോലീസിന്റെ പിടിയിലായത്. തുടര്‍ന്ന് കര്‍ണാടക പോലീസ് കാസര്‍കോട് പോലീസിന്റെ സഹായത്തോടെയാണ് കവര്‍ച്ച ചെയ്ത ബുള്ളറ്റുകള്‍ കണ്ടെടുത്തത്. വിദ്യാനഗറില്‍ നിന്നും മൂന്നും, നെല്ലിക്കുന്നില്‍ നിന്നും രണ്ടും, ചൗക്കിയില്‍ നിന്നും രണ്ടും ബുള്ളറ്റുകളുമാണ് പിടിച്ചെടുത്തത്. ബുള്ളറ്റിന് വ്യാജ നമ്പര്‍ പ്ലേറ്റും വ്യാജ രേഖകളും ഉണ്ടാക്കി കൊടുക്കുന്ന ഇടനിലക്കാരും പോലീസിന്റെ വലയിലായിട്ടുണ്ട്. കവര്‍ച്ച ചെയ്തതില്‍ ഒരു പള്‍സര്‍ ബൈക്കും ഉള്‍പ്പെട്ടതായി വിവരമുണ്ട്.

വന്റാക്കറ്റ് തന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Robbery, Top-Headlines, Karnataka, Bullet Robbery gang busted by Karnataka Police
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?