1.19 കോടി രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിയും സ്ത്രീയും കരിപ്പൂരില്‍ പിടിയില്‍

കരിപ്പൂര്‍: (www.kasargodvartha.com 11.11.2018) 1.19 കോടി രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിയെയും വയനാട് സ്വദേശിനിയായ സ്ത്രീയെയും കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഡിആര്‍ഐ സംഘം പിടികൂടി. കാസര്‍കോട് ബന്താഡ് സ്വദേശി അഷ്‌റഫ് (49), വയനാട് ബത്തേരി സ്വദേശിനി സുഹറ (59) എന്നിവരാണ് പിടിയിലായത്.

പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്നുള്ള എയര്‍ അറേബ്യ വിമാനത്തില്‍ കരിപ്പൂരിലെത്തിയതായിരുന്നു ഇരുവരും. മിശ്രിതരൂപത്തിലാക്കി വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച 86 ലക്ഷം രൂപയുടെ 2.709 കിലോഗ്രാം സ്വര്‍ണമാണ് സുഹറയില്‍ നിന്നും പിടിച്ചെടുത്തത്. അഞ്ച് സ്വര്‍ണക്കട്ടികള്‍ സോക്‌സിനുള്ളിലും അരക്കെട്ടിലുമായി ഒളിപ്പിച്ച നിലയില്‍ അഷ്‌റഫിനെയും പിടികൂടുകയായിരുന്നു.


Keywords: Kasaragod, Kerala, news, Kozhikode, Top-Headlines, gold, 2 held in Karipur with Gold
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?