യുഎഇ ദേശീയ ദിനാഘോഷം; 10 ദിവസത്തേക്ക് സൗജന്യ ഹൈസ്പീഡ് വൈഫൈ

അബുദാബി:(www.kasargodvartha.com 29/11/2018) യുഎഇ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ടെലികോം കമ്പനികളായ ഡുവും ഇത്തിസാലാത്തും 10 ദിവസത്തേക്ക് ഹൈസ്പീഡ് വൈഫൈ സൗജന്യമായി നല്‍കുന്നു.

ഡുവിന്റെ 'പ്രീമിയം സ്പീഡ് വൈഫൈ' നവംബര്‍ 29 മുതല്‍ ഡിസംബര്‍ ഒന്‍പത് വരെയായിരിക്കും സൗജന്യമായി ഉപയോഗിക്കാന്‍ സാധിക്കുക. ഇതിന് പുറമെ നവംബര്‍ 30 മുതല്‍ ഡിസംബര്‍ മൂന്ന് വരെ ഡു ഹോം സര്‍വീസ് ഉപഭോക്താക്കള്‍ക്ക് 200ലേറെ ടി.വി ചാനലുകള്‍ സൗജന്യമായി കാണാം. സ്വദേശി പൗരന്മാര്‍ക്ക് മാത്രമായി 47 ജി.ബി സൗജന്യ ഡേറ്റയും ഡു പ്രഖ്യാപിച്ചിട്ടുണ്ട്.

News, Abudhabi, Gulf, UAE, WI-FI,UAE National day; 10days free wi fi


ഇത്തിസാലാത്തിന്റെ 'സൂപ്പര്‍ ഫാസ്റ്റ് യുഎഇ വൈഫൈ' നവംബര്‍ 30 മുതല്‍ ഡിസംബര്‍ ഒന്‍പത് വരെയായിരിക്കും ലഭിക്കുക.

രാജ്യത്തെ പ്രധാന മാളുകള്‍, കഫേകള്‍, ബീച്ചുകള്‍, പാര്‍ക്കുകള്‍ തുടങ്ങിയ പൊതു സ്ഥലങ്ങളിലെല്ലാം സൗജന്യ വൈഫൈ ലഭിക്കും. UAE WiFi , Etisalat
എന്ന നെറ്റ് വര്‍ക്കില്‍ കണക്ട് ചെയ്ത ശേഷം രജിസ്ട്രേഷന്‍ പൂര്‍ത്തികരിക്കുക മാത്രമാണ് വേണ്ടത്. യുഎഇയില്‍ താമസിക്കുന്നവര്‍ക്കും സന്ദര്‍ശകര്‍ക്കുമെല്ലാം സൗകര്യം പ്രയോജനപ്പെടുത്താം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Abudhabi, Gulf, UAE, WI-FI,UAE National day; 10days free wi fi


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?