KVARTHA EXCLUSIVE! 3 വ്യത്യസ്ത നിറങ്ങളില്‍ ബെഹ്‌റയുടെ പുതിയ പരീക്ഷണം; കേരള പോലീസ് വസ്ത്രത്തിന്റെ പുതിയ രൂപം നവംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: (www.kvartha.com 10.10.2018) ഇനി കേരള പോലീസിന് ഔദ്യോഗിക യൂണിഫോമിന് പുറമെ പുതിയ ഡ്രസ് കോഡും. മൂന്ന് കളര്‍ കോംബിനേഷനുകളിലാണ് പുതിയ ഡ്രസ് കോഡ് അവതരിപ്പിച്ചിരിക്കുന്നത്. കായിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാണ് ഡ്രസ് കോഡ് നടപ്പിലാക്കുന്നത്. ഇതുകൂടാതെ ദുരന്തപ്രദേശങ്ങള്‍, മഴക്കെടുതി തുടങ്ങിയ മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ ഡ്രസ് കോഡ് ഉപയോഗിക്കാം.

ഇതുസംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിറക്കി. നവംബര്‍ ഒന്ന് മുതല്‍ പുതിയ വസ്ത്രരീതി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് വകുപ്പുമേധാവികള്‍ക്കയച്ച ഉത്തരവില്‍ ഡിജിപി നിര്‍ദേശം നല്‍കി. പൊതുസമൂഹത്തിനിടയില്‍ ഇടപെടുമ്പോള്‍ പുതിയ ഡ്രസ് കോഡ് പോലീസ് സേനയെ പ്രത്യേകം തിരിച്ചറിയാന്‍ സഹായിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

ബ്ലാക്ക് ആന്‍ഡ് വൈറ്റ്, ഒലിവ് ഗ്രീന്‍ ആന്‍ഡ് നേവി ബ്ലു, നേവി ബ്ലു ആന്‍ഡ് റെഡ് കോംബിനേഷനുകളില്‍ റൗണ്ട് നെക്ക് ടീ ഷര്‍ട്ടും ട്രാക്ക് പാന്റ്‌സുമാണ് ഡ്രസ് കോഡ്. സീബ്രാ ലൈന്‍ മാതൃകയില്‍ വരകളുമുണ്ടാകും. ഡ്രസ് കോഡ് മാതൃകയുടെ ചിത്രങ്ങളും ഉത്തരവിനോടൊപ്പം നല്‍കിയിട്ടുണ്ട്. ടീ ഷര്‍ട്ടിന്റെ മുന്‍ഭാഗത്ത് കേരള പോലീസിന്റെ എംബ്ലവും പിറകുവശത്ത് വെള്ള നിറത്തില്‍ കേരള പോലീസ് എന്ന് വലിയ അക്ഷരങ്ങളില്‍ എഴുതിയിട്ടുമുണ്ട്.

പുതിയ ഡ്രസ് കോഡ് നന്നായിട്ടുണ്ടെന്നാണ് പോലീസുദ്യോഗസ്ഥര്‍ക്കിടയിലുണ്ടായിട്ടുള്ള അഭിപ്രായം.


Keywords: New Pattern for the Kerala Police Official Sports/Outdoor Dress - Orders issued, Kerala, News, Police, Thiruvananthapuram, dress, Sports, Behra, 





Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?