Greenfield ODI Match: Ticket will be available in online
ഗ്രീന്‍ഫീല്‍ഡ് ഏകദിനം: തിരുവനന്തപുരം സ്റ്റേഡിയം നിറയുമോ? ടിക്കറ്റ് വില്‍പ്പന 17 മുതല്‍
തിരുവനന്തപുരം: (www.kvartha.com 13.10.2018) ഒരു വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ ടീം വീണ്ടും കേരളത്തില്‍ കളിക്കാനെത്തുന്നു. നവംബര്‍ ഒന്നിന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്‌പോര്‍ട്‌സ് ഹബ്ബില്‍ വെസ്റ്റിന്‍ഡീസിനെതിരെയാണ് മത്സരം. മത്സരത്തിന്റെ ടിക്കറ്റ് വില്‍പ്പന 17ന് ആരംഭിക്കും. ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റ് വില്‍പ്പന നടക്കുന്നത്.
പേടിഎമ്മാണ് മത്സരത്തിന്റെ ടിക്കറ്റിംഗ് പാര്‍ട്ണര്‍. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് മൊബൈലിലെ ടിക്കറ്റ് പകര്‍പ്പോ പ്രിന്റൗട്ടോ എടുത്ത് സ്‌റ്റേഡിയത്തിനകത്ത് പ്രവേശിക്കാവുന്നതാണ്. 1000, 2000, 3000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. മത്സര വരുമാനത്തിന്റെ നിശ്ചിത ശതമാനം കെസിഎ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കും.
30ന് ഉച്ചക്ക് ജെറ്റ് എയര്‍വേസ് വിമാനത്തില്‍ ഇരുടീമുകളും തിരുവനന്തപുരത്തെത്തും. കോവളം ലീലാ ഹോട്ടലിലാണ് ഇരു ടീമുകള്‍ക്കും താമസം ഒരുക്കിയിരിക്കുന്നത്. 31 ന് രാവിലെ വെസ്റ്റിന്‍ഡീസ് ടീമും ഉച്ചകഴിഞ്ഞ് ഇന്ത്യന്‍ ടീമും പരിശീലനം നടത്തും.
കെസിഎ ക്യൂറേറ്റര്‍ ബിജുവിന്റെ നേതൃത്വത്തില്‍ പിച്ച് നിര്‍മാണം അവസാന ഘട്ടത്തിലാണ്. സ്‌പോര്‍ട്‌സ് ഹബ്ബില്‍ പുതുതായി കോര്‍പ്പറേറ്റ് ബോക്‌സുകള്‍ നിര്‍മിച്ചിട്ടുണ്ട്. കളിക്കാര്‍ക്കായി പ്രത്യേക മുറികളും സജ്ജീകരിച്ചിട്ടുണ്ട്. മത്സരത്തിന്റെ സംഘാടക സമിതി പേട്ട്രണ്‍ കൂടിയായ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള പ്രമുഖര്‍ കളി കാണാനെത്തും. മത്സരത്തിന്റെ ഒരുക്കങ്ങള്‍ ദൃുതഗതിയില്‍ നടന്ന് വരികയാണ്.
കുടുംബശ്രീ, ജയില്‍ വകുപ്പ് എന്നിവരുടെ നേതൃത്വത്തിലാകും മത്സരദിനം സ്‌റ്റേഡിയത്തിലെ ഭക്ഷണ വിതരണം. ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കും. റിഡ്ജ് മീഡിയ ആന്‍ഡ് ഇവന്റ്‌സ് മാര്‍ക്കറ്റിങ്ങ് പാര്‍ട്ണറും അനന്തപുരി ഹോസ്പിറ്റല്‍സ് മെഡിക്കല്‍ പാര്‍ട്ണറുമാണ്.
Keywords: Kerala, India, National, News, Sports, Cricket, One day match, Thiruvananthapuram, Ticket, West Indies, Greenfield ODI Match: Ticket will be available in online

Powered by Info News For You

Comments
Post a Comment