ഇന്ധനവില കുറഞ്ഞു

ന്യൂഡല്‍ഹി: (www.kasargodvartha.com 18.10.2018) രാജ്യത്ത് ഇന്ധനവിലയില്‍ നേരിയ കുറവ്. പെട്രോളിന് 21 പൈസലും ഡീസലിന് 11 പൈസയുമാണ് കുറഞ്ഞത്. ഏറെ നാളത്തെ വര്‍ദ്ധനവിനു ശേഷമാണ് നേരിയ കുറവുണ്ടായിരിക്കുന്നത്. ഇതോടെ ഡല്‍ഹിയില്‍ പെട്രോളിന് 82.62 രൂപയും ഡീസലിന് 75.98 രൂപയുമാണ്. കേരളത്തില്‍ തിരുവനന്തപുരത്ത് 85.98 രൂപയും ഡീസലിന് 80.88 രൂപയുമാണ് ഇന്ധന വില.

നേരത്തെ സര്‍വ്വകാല റെക്കോര്‍ഡിലെത്തിയ ഇന്ധന വിലയ്‌ക്കെതിരെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് 2.50 രൂപ കുറച്ചിരുന്നു. എന്നാല്‍ അല്‍പാല്‍പമായി വര്‍ദ്ധിപ്പിച്ച് പഴയ വിലയിലേക്ക് തന്നെയെത്തിയിരുന്നു. പെട്രോള്‍ വിലയില്‍ 17.89 ശതമാനവും, ഡീസല്‍ വിലയില്‍ 26.82 ശതമാനവും വര്‍ദ്ധനവാണ് ഒരു വര്‍ഷം കൊണ്ട് ഉണ്ടായിരിക്കുന്നത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: New Delhi, National, Petrol, Price, Top-Headlines, Trending, petrol price reduced
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?