മോഡി മഹാവിഷ്ണുവിന്റെ അവതാരമെന്ന് ബി ജെ പി നേതാവ്
മുംബൈ: (www.kvartha.com 13.10.2018) പ്രധാനമന്ത്രി നരേന്ദ്രമോഡി മഹാവിഷ്ണുവിന്റെ അവതാരമെന്ന് ബി ജെ പി നേതാവ് അവദൂത് വാഗ്. മോഡി മഹാവിഷ്ണുവിന്റെ 11-ാം അവതാരമാണെന്നാണ് മഹാരാഷ്ട്രയിലെ ഈ ബിജെപി വക്താവ് ട്വിറ്ററില്‍ കുറിച്ചത്. എന്നാല്‍ ദൈവങ്ങളെ അപമാനിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
ദൈവത്തെപ്പോലെയുള്ള ഒരു നേതാവിനെ ലഭിച്ചത് ഇന്ത്യയുടെ ഭാഗ്യമാണെന്ന് ഒരു മഹാരാഷ്ട്ര മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലും അവദൂത് അവകാശപ്പെട്ടു. എന്നാല്‍ വാഗിന്റെത് നഷ്ടപ്പെട്ട രാഷ്ട്രീയ സ്വാധീനം വീണ്ടെടുക്കാനുള്ള ശ്രമമാണെന്നും ഇതിന് അധികം പ്രധാന്യം നല്‍കേണ്ടെന്നുമാണ് കോണ്‍ഗ്രസ് വക്താവ് അതുല്‍ ലോന്ദെയുടെ പ്രതികരണം.
മാത്രമല്ല ബിജെപിയുടെ സംസ്‌കാരത്തിന്റെ കൂടി പ്രശ്‌നമാണ് പരാമര്‍ശത്തിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം എന്‍സിപി എംഎല്‍എ ജിതേന്ദ്ര അവ്ഹാദും ബിജെപി നേതാവിന്റെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തി. വാഗ് ഒരു എഞ്ചിനീയറിങ് ബിരുദധാരിയാണ്. അദ്ദേഹത്തിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് ഒറിജിനലാണോയെന്നു പരിശോധിക്കണം. അതു വ്യാജമാണെന്നാണ് എനിക്ക് തോന്നുന്നത് എന്ന് അദ്ദേഹം മുംബൈയില്‍ പറഞ്ഞു.

Keywords: "PM Modi Is 11th Avatar Of Lord Vishnu," Says Maharashtra BJP Leader, Mumbai, News, Politics, Twitter, Controversy, Congress, BJP, National.
Powered by Info News For You

Comments
Post a Comment