ശബരിമല ദര്‍ശനത്തിനെത്തിയ യുവതിയെ പ്രതിഷേധക്കാര്‍ തടഞ്ഞു; ജീന്‍സ് ധരിച്ച യുവതി വന്നത് ഭക്തിയോടെയല്ലെന്ന് പ്രതിഷേധക്കാര്‍
പത്തനംതിട്ട: (www.kvartha.com 17.10.2018) ശബരിമല ദര്‍ശനത്തിനെത്തിയ യുവതിയെ പ്രതിഷേധക്കാര്‍ തടഞ്ഞു. ചേര്‍ത്തല സ്വദേശിനി ലിബിയെയാണ് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍വെച്ച് പ്രതിഷേധക്കാര്‍ തടഞ്ഞത്. യുവതിയെ കയ്യേറ്റം ചെയ്യാനും ശ്രമമുണ്ടായി. പോലീസ് ഉടന്‍ സ്ഥലത്തെത്തി ലിബിയെ ഇവിടെനിന്നും മാറ്റി.
ജീന്‍സ് ധരിച്ചു വന്ന യുവതി ക്ഷേത്ര ദര്‍ശനം എന്ന ഭക്തിയോടെ വന്നതല്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. പ്രതിഷേധക്കാരില്‍ സ്ത്രീകളുമുണ്ടായിരുന്നു. അതേസമയം, ക്ഷേത്ര ദര്‍ശനത്തില്‍നിന്നും പിന്മാറില്ലെന്ന് ലിബി മാധ്യമങ്ങളോട് പറഞ്ഞു. കോടതി വിധി ഉള്ളതിനാല്‍ പൊലീസ് സംരക്ഷണം നല്‍കുമെന്നാണ് പ്രതീക്ഷയെന്നും ലിബി പറഞ്ഞു. ലിബിയെ പോലീസ് വാഹനത്തില്‍ പമ്പയിലേക്ക് കൊണ്ടു പോകുമെന്നാണ് സൂചന.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Pathanamthitta, News, Women, Protesters, Protest, Women blocked in way to Sabarimala; Protest continues

Powered by Info News For You

Comments
Post a Comment