റോഡിലെ കുഴിയില്‍ വീണ ബൈക്കില്‍ നിന്നും തെറിച്ചുവീണ വീട്ടമ്മയ്ക്ക് പരിക്ക്; പിറകെ വന്ന ലോറി ബ്രേക്കിട്ടതിനാല്‍ വന്‍ അപകടം ഒഴിവായി

പിലിക്കോട്: (www.kasargodvartha.com 26.10.2018) റോഡിലെ കുഴിയില്‍ വീണ ബൈക്കില്‍ നിന്നും തെറിച്ചുവീണ വീട്ടമ്മയ്ക്ക് പരിക്ക്. പിറകെ വന്ന ലോറി ബ്രേക്കിട്ടതിനാല്‍ വന്‍ അപകടം ഒഴിവായി. ദേശീയപാതയില്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന് സമീം വ്യാഴാഴ്ച രാത്രി 8.30 മണിയോടെയാണ് അപകടമുണ്ടായത്. മാവുങ്കാലിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ ദാമോദരന്റെ ഭാര്യ ഗിരിജ (42)യ്ക്കാണ് പരിക്കേറ്റത്. ഗിരിജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മകനോടൊപ്പം പയ്യന്നൂരിലെ ബന്ധുവീട്ടില്‍ പോയി തിരിച്ചുവരികയായിരുന്നു ഗിരിജ. ഇതിനിടെയാണ് റോഡിലെ കുഴിയില്‍ വീണ് അപകടമുണ്ടായത്. പിറകെ മീന്‍ ലോറിയായിരുന്നു ഉണ്ടായിരുന്നത്. ലോറി പെട്ടെന്ന് നിര്‍ത്തിയതിനാല്‍ ദുരന്തം ഒഴിവായി. തലയ്ക്ക് മുറിവേറ്റ് റോഡില്‍ക്കിടന്ന വീട്ടമ്മയെ തോട്ടം ഗേറ്റിലുണ്ടായിരുന്ന ഡ്രൈവര്‍മാരും നാട്ടുകാരും ചെറുവത്തൂരിലെ സ്വകര്യാശുപത്രിയലെത്തിക്കുകയായിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Pilicode, Accident, Top-Headlines, House wife injured in Bike accident
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?