റാഫേല്‍ ഇടപാടിലെ അഴിമതി; കോണ്‍ഗ്രസിന്റെ പ്രതിഷേധം ആളിക്കത്തുന്നു; പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അറസ്റ്റില്‍

ന്യൂഡല്‍ഹി: (www.kvartha.com 26.10.2018) റാഫേല്‍ ഇടപാടിലെ അഴിമതിയെ ചൊല്ലി കോണ്‍ഗ്രസിന്റെ പ്രതിഷേധം ആളിക്കത്തുന്നു. അതിനിടെ സിബിഐ ആസ്ഥാനത്തേക്കു മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും മറ്റു നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു.

മാര്‍ച്ചിനിടെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. രാജ്യത്തെ എല്ലാ സിബിഐ ഓഫിസുകള്‍ക്കു മുമ്പിലും കോണ്‍ഗ്രസ് വെള്ളിയാഴ്ച പ്രതിഷേധ ധര്‍ണ നടത്തുമെന്ന് അറിയിച്ചിരുന്നു. സിബിഐ തലപ്പത്തെ തമ്മിലടി രാഷ്ട്രീയ ആയുധമാക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം.

Rahul Gandhi Protest Against CBI Move Includes "Sit-In" At Police Station, New Delhi, News, Politics, Rahul Gandhi, Congress, Narendra Modi, Corruption, Business, Technology, National.

റാഫേല്‍ ഇടപാടിലെ അന്വേഷണം തടയാനാണു സിബിഐ ഡയറക്ടറെ അര്‍ധരാത്രി ചുമതലകളില്‍നിന്നു നീക്കിയതെന്നാണു കോണ്‍ഗ്രസിന്റെ പ്രധാന ആരോപണം. അന്വേഷണം നടന്നിരുന്നെങ്കില്‍ പ്രധാനമന്ത്രിയുടെ അഴിമതി പിടിക്കപ്പെടുമെന്ന പേടിയാണു തീരുമാനത്തിനു പിന്നിലെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.

അഴിമതിവിരുദ്ധത പറയുന്ന ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും സിബിഐ തമ്മിലടി തുറുപ്പുചീട്ടാക്കി അതേ നാണയത്തില്‍ കുടുക്കുകയാണു രാഹുലിന്റെയും സംഘത്തിന്റെയും ലക്ഷ്യം. രാജ്യത്തെ എല്ലാ സിബിഐ ഓഫിസുകളിലും രാവിലെ പത്തരയ്ക്കായിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധ ധര്‍ണ.

Keywords: Rahul Gandhi Protest Against CBI Move Includes "Sit-In" At Police Station, New Delhi, News, Politics, Rahul Gandhi,  Video, Congress, Narendra Modi, Corruption, Business, Technology, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?