മലബാര്‍ ഇസ്ലാമിക് കോംപ്‌ളക്‌സ് കലണ്ടര്‍ പ്രകാശനം ചെയ്തു
മദീന : ഉത്തരകേരളത്തിലെ പ്രമുഖ മത ഭൗതിക വിദ്യാഭ്യാസ സ്ഥാപനമായ മലബാര്‍ ഇസ്ലാമിക് കോപ്‌ളക്‌സിന്റെ 2019ലെ വാര്‍ഷിക കലണ്ടര്‍ അബൂദാബി എം ഐ സി ചാപ്റ്ററിന്റെ നേതൃത്വത്തില്‍ പ്രകാശനം ചെയ്തു.മദീന സായിദില്‍ വെച്ച് നടന്ന ചടങ്ങില്‍ എം ഐ സി അബൂദാബി ചാപ്റ്റര്‍ വൈസ് പ്രസിഡണ്ടും പ്രമുഖ വ്യവസായിയുമായ *അബ്ദുള്‍ റഹ്മാന്‍ ഹാജി അയ്യങ്കോല്‍ അബൂദാബി കെ എം സി സി കാസര്‍ഗോഡ് ജില്ല ജനറല്‍ സെക്‌റട്ടറി ഹനീഫ് പടിഞ്ഞാര്‍മൂലക്ക് കോപ്പി നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. *ചടങ്ങി ല്‍ എം ഐ സി അബൂദാബി ചാപ്റ്റര്‍ ജനറല്‍ സെക്‌റട്ടറി അനീസ് മാങ്ങാട്, ട്രഷറര്‍ നൗഷാദ് മിഹ്‌റാജ്, ഭാരവാഹികളായ ഉസ്മാന്‍ ബെള്ളിപ്പാടി, ഷമീം ബേക്കല്‍, ആബിദ് നാലാംവാതുക്കല്‍, അഷ്‌റഫ് മീനാപ്പീസ്, സലാം ആലൂര്‍ മാങ്ങാട്, അമീന്‍ യു എം, യുവ വ്യവസായി സാജിദ് മിഹ്‌റാജ്, സമീര്‍ മേല്‍പറമ്പ്* സംബന്ധിച്ചു.
*
Powered by Info News For You

Comments
Post a Comment