എം.എസ്.എഫ് മെസ്റ്റ് ചെര്‍ക്കളത്തിന്റെ നാമധേയത്തില്‍: ലോഗോ പ്രകാശനം ചെയ്തു
കാസര്‍കോട് (www.evisionnews.co): വിദ്യാര്‍ത്ഥികളില്‍ വിജ്ഞാനവും സാമൂഹിക ബോധവും പരിപോഷിപ്പിച്ചെടുക്കുന്നതിന് എം.എസ്.എഫ് ജില്ലാ കമ്മിറ്റി ദുബൈ കാസര്‍കോട് ജില്ലാ കെ.എം.സി.സി കമ്മിറ്റിയുടെ സഹകരണത്തോടെ വര്‍ഷാവര്‍ഷം നടത്തുന്ന മെസ്റ്റ് സ്‌കോളര്‍ഷിപ്പ് ടെസ്റ്റ് ഇത്തവണ ചെര്‍ക്കളം അബ്ദുള്ളയുടെ നാമധേയത്തില്‍. ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി തലങ്ങളിലായി ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ വിവിധ സെന്ററുകളില്‍ പി.എസ്.സി മോഡല്‍ ചോദ്യപേപ്പറുകള്‍ ഒ.എം.ആര്‍ ഷീറ്റില്‍ അടയാളപ്പെടുത്തി നടത്തിവരുന്ന മെസ്റ്റ് എക്‌സാം വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയുമടക്കം അംഗീകാരവും ജനശ്രദ്ധ നേടുകയും ചെയ്ത മെസ്റ്റ് നവംബര്‍ പത്തിന് നടക്കും.
ചെര്‍ക്കളം അബ്ദുള്ള മെമ്മോറിയല്‍ മെസ്റ്റ് '18ന്റെ ലോഗോ പ്രകാശനം പി.കെ. കുഞ്ഞാലിക്കുട്ടി എം.പി നിര്‍വഹിച്ചു. മെസ്റ്റിലെ വിജയകള്‍ക്ക് ദുബൈ ജില്ലാ കെ.എം.സി.സിയുടെ സ്‌കോളര്‍ഷിപ്പ് നല്‍കും. മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദീന്‍, ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, ടി.ഇ അബ്ദുല്ല, വി.കെ.പി അഹമ്മദലി, എ.ജി.സി ബഷീര്‍, വി.പി അബ്ദുല്‍ ഖാദര്‍, പി.എം മുനീര്‍ ഹാജി, കെ. മുഹമ്മദ് കുഞ്ഞി അഷ്റഫ് എടനീര്‍, ടി.ഡി കബീര്‍, ഹാഷിം ബംബ്രാണ, ആബിദ് ആറങ്ങാടി, ഇര്‍ഷാദ് മൊഗ്രാല്‍, ഖാദര്‍ അടൂര്‍, നഷാത്ത് പരവനടുക്കം സംബന്ധിച്ചു.
Powered by Info News For You

Comments
Post a Comment