സ്പെഷ്യല്‍ സ്‌കൂളുകളിലെ അധ്യാപക നിയമനം പി എസ് സി വഴി നടത്തരുത്: ഡോ. കെ എസ് രാധാകൃഷ്ണന്‍

കോട്ടയം: (www.kvartha.com 23.10.2018) സ്പെഷ്യല്‍ സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങള്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ വഴി നടത്തരുതെന്ന് മുന്‍ പി.എസ്.സി ചെയര്‍മാന്‍ ഡോ. കെ. എസ്. രാധാകൃഷ്ണന്‍ പറഞ്ഞു. അര്‍പ്പണ ബോധവും ഉത്തരവാദിത്വവുമുള്ള ജോലിയാണ് സ്പെഷ്യല്‍ സ്‌കൂളുകളിലെ അധ്യാപകരുടേത്. അതിനാല്‍ തന്നെ സ്പെഷ്യല്‍ സ്‌കൂളുകളിലെ അധ്യാപകരുടെ നിയമനം പി.എസ്.സി വഴി നടത്തുവാന്‍ കഴിയില്ല. ഒരു സര്‍ക്കാര്‍ ജോലി എന്നതിനുപരി ആത്മസമര്‍പ്പണത്തോടെയും അതിലേറെ ഉത്തരവാദിത്വത്തോടെയും ചെയ്യേണ്ട ജോലിയാണ് സ്പെഷ്യല്‍ സ്‌കൂള്‍ അധ്യാപകരുടേത്. ഞാന്‍ ചെയര്‍മാനായിരുന്നപ്പോള്‍ സ്പെഷ്യല്‍ സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങള്‍ പി.എസ്.സി വഴി നടത്തരുതെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ല എന്നാണ് അറിയുന്നത്. ഡോ. കെ എസ് രാധാകൃഷ്ണന്‍ പറഞ്ഞു. കോതനല്ലൂരില്‍ ആരംഭിച്ച ലീഡേഴ്സ് ആന്‍ഡ് ലാഡേഴ്സ് ഇന്റര്‍നാഷണല്‍ ഓട്ടിസം സ്‌കൂളിന്റെ (ലിസ) ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലീഡേഴ്സ് ആന്‍ഡ് ലാഡേഴ്സ് ഇന്റര്‍നാഷണല്‍ ഓട്ടിസം സ്‌കൂളിന്റെ(ലിസ) ഉദ്ഘാടനം അഡ്വ. മോന്‍സ് ജോസഫ് എം. എല്‍. എ. നിര്‍വ്വഹിച്ചു.

മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സക്കറിയാസ് കുതിരവേലി മുഖ്യപ്രഭാഷണം നടത്തി. കോതനല്ലൂര്‍ ഫൊറോന വികാരി ഡോ. ജോര്‍ജ്ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ അനുഗ്രഹപ്രഭാഷണം നിര്‍വ്വഹിച്ചു. ഏറ്റുമാനൂര്‍ നഗരസഭ ചെയര്‍മാന്‍ ജോയ് ഊന്നുകല്ലേല്‍ ലിസ ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ ലോഗോ പ്രകാശനം ചെയ്തു. സുനു ജോര്‍ജ്ജ്, ബിജു പഴയപുരക്കല്‍, കോമളവല്ലി രവീന്ദ്രന്‍, കുര്യാക്കോസ് പി. ഐസക്, സാബു തോമസ്, ജലീഷ് പീറ്റര്‍, മിനു ഏലിയാസ് എന്നിവര്‍ പ്രസംഗിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, school, PSC, Minister, Dr. K.S Radhakrishnan against PSC Special School appointment
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?