ഓഹരി വിപണിയില്‍ ഉണര്‍വ് തുടരുന്നു; നിക്ഷേപകര്‍ക്ക് നല്ലകാലം
കൊച്ചി: (www.kvartha.com 17.10.2018) ഓഹരി വിപണിയില്‍ ഉണര്‍വ് തുടരുന്നു. യുഎസ്, യൂറോപ്പ് വിപണി പോസിറ്റീവ് ആയി ക്ലോസ് ചെയ്തതും ഏഷ്യന്‍ വിപണിയിലെ ഉയര്‍ച്ചയും നിഫ്റ്റിയിലും ബിഎസ്ഇയിലും പ്രതിഫലിക്കുന്നുണ്ട്. ബിഎസ്ഇയിലെ 1147 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 278 ഓഹരികള്‍ നഷ്ടത്തിലുമാണ്. ബുധനാഴ്ച നിഫ്റ്റി 10688.70 ലാണ് ഓപ്പണ്‍ ചെയ്തത്. കഴിഞ്ഞദിവസം ക്ലോസ് ചെയ്യുമ്പോള്‍ ഇത് 10584.75 ആയിരുന്നു.
ഒരുവേള നിഫ്റ്റി 10710.15 വരെ ഉയര്‍ന്നിരുന്നെങ്കിലും ഇപ്പോള്‍ 10626 ലാണ് വ്യാപാരം നടക്കുന്നത്. സെന്‍സെക്‌സ് കഴിഞ്ഞദിവസം 35162.48ല്‍ ക്ലോസ് ചെയ്‌തെങ്കിലും ബുധനാഴ്ച രാവിലെ 35543.38 ലാണ് ഓപ്പണ്‍ ചെയ്തത്. തുടര്‍ന്ന് മികച്ച പ്രകടനം കാഴ്ച വച്ച് 35605.43 വരെ എത്തിയിരുന്നു. ഇവിടെയും വിപണി പോസിറ്റീവ് ട്രെന്‍ഡ് ആണ് കാണിക്കുന്നത്.
നിഫ്റ്റി 10600 ന് താഴേക്കു പോകാതിരുന്നാല്‍ വിപണിയില്‍ പോസിറ്റീവ് ട്രെന്‍ഡ് തന്നെ തുടരുമെന്നും 10700-10710 എന്നത് ചൊവ്വാഴ്ചത്തെ റെസിസ്റ്റന്‍സ് ലവലായി കണക്കാക്കാമെന്നും സെലിബ്രസ് ക്യാപിറ്റല്‍ സീനിയര്‍ അനലിസ്റ്റ് ജോസ് മാത്യു വിലയിരുത്തുന്നു.

വിപണിയില്‍ 817 സ്‌റ്റോക്കുകള്‍ പോസിറ്റീവും 803 സ്‌റ്റോക്കുകള്‍ നെഗറ്റീവും പ്രവണതയാണ് കാണിക്കുന്നത്. എഫ്എംസിജി, ഐടി, ബാങ്ക് ഇന്‍ഡെക്‌സുകള്‍ മികച്ച പ്രവണതയാണ് പുലര്‍ത്തുന്നത്. എന്നാല്‍ റിയല്‍റ്റി, മീഡിയ ഇന്‍ഡെക്‌സുകളില്‍ ഇടിവാണുള്ളത്.
ഐടിസി, ഹീറോ മോട്ടോര്‍, എച്ച്‌സിഎല്‍ ടെക്, ഐഷര്‍ മോട്ടോഴ്‌സ്, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, വേദാന്ത, മാരുതി സുസുകി, ഹിന്‍ഡാല്‍കോ, ടൈറ്റന്‍ കമ്പനി കോള്‍ ഇന്ത്യ സ്‌റ്റോക്കുകള്‍ ഉയര്‍ന്നാണ് നില്‍ക്കുന്നത്. അതേസമയം ഇന്ത്യ ബുള്‍ എച്ച്എസ്ജി, യെസ് ബാങ്ക്, ബിപിസിഎല്‍, ഹിന്ദ് പെട്രോള്‍ സ്‌റ്റോക്കുകള്‍ തകര്‍ച്ചയിലാണ്.
ബുധനാഴ്ച രാവിലെ വ്യാപാരം ആരംഭിക്കുമ്പോള്‍ ഇന്ത്യന്‍ രൂപ മൂല്യ വ്യതിയാനം പ്രകടമാക്കിയില്ല. പിന്നീട് മൂല്യത്തില്‍ നേരിയ ഇടിവു പ്രകടമാക്കി 73.50 നാണ് വ്യാപാരം പുരോഗമിക്കുന്നത്. ചൊവ്വാഴ്ച രൂപ 73.46 നാണ് ക്ലോസ് ചെയ്തത്. ക്രൂഡ് വിലയിലും നേരിയ വര്‍ധനവാണുള്ളത്.
ആഗോള വിപണികളുടെ തിരിച്ചുവരവാണ് ആഭ്യന്തര സൂചികകളെ സ്വാധീനിച്ചത്. ഇന്‍ഫോസിസിന്റെ മികച്ച പ്രവര്‍ത്തന ഫലവും വിപണിയില്‍ പ്രതിഫലിച്ചു. റിലയന്‍സിന്റെ പ്രവര്‍ത്തനഫലം ബുധനാഴ്ചയാണ് പുറത്തുവരിക.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Market Live: RIL, Infy & HDFC twins support indices amid choppy trade, Nifty around 10,600; autos, banks fall, Kochi, News, Business, Investment, Banking, Kerala.

Powered by Info News For You

Comments
Post a Comment