കേന്ദ്രസര്‍ക്കാരിന് തിരിച്ചടി; റഫാല്‍ ഇടപാടിലെ വിവരങ്ങള്‍ ഹര്‍ജിക്കാര്‍ക്ക് നല്‍കണമെന്ന് സുപ്രീംകോടതി


ന്യൂഡല്‍ഹി: ഫ്രാന്‍സുമായുള്ള വിവാദമായ റഫാല്‍ യുദ്ധവിമാന ഇടപാടിന്റെ നടപടിക്രമങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഹര്‍ജിക്കാര്‍ക്ക് നല്‍കണമെന്ന് സുപ്രീംകോടതി. പത്ത് ദിവസത്തിനകം മുദ്രവച്ച കവറില്‍ വിവരങ്ങള്‍ നല്‍കണമെന്നാണ് ഉത്തരവ്. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ണായക ഉത്തരവ്.

വിമാനത്തിന്റെ സാങ്കേതിക വിവരങ്ങളും വില വിവരങ്ങളും കോടതിയില്‍ സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ വിമാനത്തിന്റെ വില സുപ്രീംകോടതിക്ക് അറിയേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കിയതാണ്. ഈ നിലപാടിലാണ് കോടതി മാറ്റം വരുത്തിയത്.

അതേസമയം റഫാലിന്റെ വിവരങ്ങള്‍ നല്‍കാനാകില്ലെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ കോടതിയെ അറിയിച്ചു. പാര്‍ലമെന്റില്‍ പോലും കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയില്ലെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാല്‍ എന്തുകൊണ്ടാണ് വിവരങ്ങള്‍ നല്‍കാനാകില്ലെന്ന് കോടതി ചോദിച്ചു.

കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ കാത്തിരിക്കാന്‍ കോടതി ആവശ്യപ്പെട്ടു. ആദ്യം സിബിഐയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കട്ടെ. സിബിഐ അന്വേഷണത്തില്‍ ഇപ്പോള്‍ തീരുമാനമില്ലെന്നും ചീഫ് ജസ്റ്റീസ് പരാമര്‍ശിച്ചു.

റഫാലില്‍ പങ്കാളികളുടെ വിവരങ്ങളും കോടതിയെ അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു. കേസ് നവംബര്‍ 14ന് വീണ്ടും പരിഗണിക്കും.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?