സി ഐ ടി യു പ്രവര്‍ത്തകനെ ആക്രമിക്കുകയും പോലീസ് ജീപ്പ് തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ ഏഴ് ബി ജെ പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കുമ്പള: (www.kasargodvartha.com 23.10.2018) സി ഐ ടി യു പ്രവര്‍ത്തകനെ ആക്രമിക്കുകയും പോലീസ് ജീപ്പ് തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ ഏഴ് ബി ജെ പി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു. മായിപ്പാടിയിലെ വിശ്വനാഥ് (28), ദര്‍ബാര്‍ക്കട്ടെയിലെ സതീശ് (24), മഞ്ഞംപാറയിലെ ശൈലേഷ് (21), ബംബ്രാണ ചൂരിത്തട്ക്കയിലെ ജയപ്രകാശ് (24), ബംബ്രാണ കോളിത്തടുക്കയിലെ ലതീഷ് (23), മായിപ്പാടിയിലെ പ്രസാദ് (22), അനീഷ് (28) എന്നിവരെയാണ് കുമ്പള സി.ഐ പ്രേംസദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
സി ഐ ടി യു പ്രവര്‍ത്തകനെ കുത്തിപ്പരിക്കേല്‍പിച്ചതിനും പോലീസിനെ ആക്രമിച്ചതിനും പോലീസ് ജീപ്പ് തകര്‍ക്കുകയും ചെയ്തതിന് മൂന്ന് കേസുകളിലായാണ് അറസ്റ്റ്. ഇക്കഴിഞ്ഞ ഞായറാഴ്ച വൈകിട്ടോടെയാണ് സീതാംഗോളിയില്‍ വെച്ച് സി ഐ ടി യു പ്രവര്‍ത്തകന്‍ നന്ദുവിനെ (28) സംഘം ആക്രമിച്ചു പരിക്കേല്‍പിച്ചത്. കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ച നന്ദുവിനെ രാത്രിയോടെ സംഘം ആശുപത്രിയില്‍ കയറി അക്രമിക്കാന്‍ ശ്രമിക്കുകയും തടഞ്ഞ പോലീസിനു നേരെ അക്രമം നടത്തുകയുമായിരുന്നു. പോലീസിടപെട്ടാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.
Related News:
അക്രമത്തില്‍ പരിക്കേറ്റ സി ഐ ടി യു പ്രവര്‍ത്തകനെ ആശുപത്രിയില്‍ കയറി വീണ്ടും ആക്രമിക്കാന്‍ ശ്രമിച്ച ബി ജെ പി പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു; പോലീസിനു നേരെ കല്ലേറ്, 5 പേര്‍ പോലീസ് വലയില്‍
സി ഐ ടി യു- ബി എം എസ് സംഘര്‍ഷം; ഒരാള്‍ക്ക് പരിക്ക്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, Jeep, Top-Headlines, BJP, arrest, Kumbala, CITU, Assault, Attack, 7 BJP workers arrested for attacking CITU worker and Police
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment