പ്രളയത്തില്‍ നഷ്ടപ്പെട്ട റേഷന്‍ കാര്‍ഡ് നിമിഷങ്ങള്‍ക്കകം ലഭിച്ച ആശ്വാസത്തില്‍ പങ്കജാക്ഷിയമ്മ

പത്തനംതിട്ട: (www.kvartha.com 04.10.2018) പ്രളയത്തില്‍ നഷ്ടപ്പെട്ട റേഷന്‍ കാര്‍ഡ് നിമിഷങ്ങള്‍ക്കകം ലഭിച്ച ആശ്വാസത്തില്‍ പങ്കജാക്ഷിയമ്മ. പ്രളയത്തില്‍ റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ട തിരുവല്ല മംഗലശേരി കടവ് സ്വദേശിനിയായ 68 വയസുകാരി പങ്കജാക്ഷിയമ്മയ്ക്കാണ് സംസ്ഥാന ഐടി മിഷനും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിച്ച അദാലത്തിലെത്തിലൂടെ നിമിഷങ്ങള്‍ക്കകം റേഷന്‍ കാര്‍ഡ് ലഭിച്ചത്.

സമീപത്തുള്ള ക്യാമ്പിലായിരുന്നു പങ്കജാക്ഷിയമ്മയും കുടുംബവും താമസിച്ചിരുന്നത്. പ്രളയത്തിന് ശേഷം വീട്ടിലേക്ക് മാറിയെങ്കിലും സൗജന്യ റേഷന്‍ ലഭിച്ചുകൊണ്ടിരുന്ന റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടത് കുടുംബത്തിന് ഏറെ വെല്ലുവിളിയായി. തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ അജിതയുടെ നിര്‍ദ്ദേശ പ്രകാരമാണ് പങ്കജാക്ഷിയമ്മ അദാലത്തിലെത്തിയത്.
Ration Car, Pankajjakshi Amma, Pathanamthitta, Kerala, Flood, News, Pankajakshiyamma got new ration card in Adalath

തിരുവല്ല താലൂക്ക് സപ്ലൈ ഓഫീസര്‍ ടി ജി സത്യപാല്‍ പുതിയ റേഷന്‍ കാര്‍ഡ് പങ്കജാക്ഷിയമ്മയ്ക്ക് അദാലത്തില്‍ കൈമാറി. തിരുവല്ല മുനിസിപ്പാലിറ്റി നിര്‍മ്മിച്ച് നല്‍കിയ വീട്ടിലാണ് പങ്കജാക്ഷിയമ്മയും കുടുംബവും താമസിക്കുന്നത്. സമീപത്തുള്ള അമ്പലത്തില്‍ ചെറിയ ജോലികള്‍ ചെയ്ത് കിട്ടുന്ന തുച്ഛമായ തുക മാത്രമാണ് പങ്കജാക്ഷിയമ്മയുടെ ഏക വരുമാനം. നേരത്തെ അപകടത്തില്‍ ശരീരമാസകലം നിരവധി പരിക്കുകള്‍ പറ്റിയിട്ടുണ്ടെങ്കിലും ഇവ വകവെയ്ക്കാതെയാണ് പ്രതീക്ഷയോടെ അദാലത്തിനെത്തിയത്.

നഷ്ടമായ ഇലക്ഷന്‍ ഐഡി കാര്‍ഡും, ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡിനുമുള്ള നടപടി ക്രമങ്ങള്‍ കൂടി പൂര്‍ത്തിയാക്കിയാണ് പങ്കജാക്ഷിയമ്മ മടങ്ങിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Ration Car, Pankajjakshi Amma, Pathanamthitta, Kerala, Flood, News, Pankajakshiyamma got new ration card in Adalath


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?