കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കളം മാറ്റിപ്പിടിക്കാന്‍ പാര്‍ട്ടികള്‍; കേരള സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആദ്യ ട്രാന്‍സ്‌ജെന്റര്‍ വിദ്യാര്‍ത്ഥി

തിരുവനന്തപുരം: (www.kvartha.com 05.10.2018) കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കളം മാറ്റിപ്പിടിക്കാനൊരുങ്ങി പാര്‍ട്ടികള്‍. കേരള സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആദ്യമായി ട്രാന്‍സ്‌ജെന്റര്‍ വിദ്യാര്‍ത്ഥിയെ ഇറക്കുകയാണ് എഐ എസ് എഫ്. തോന്നയ്ക്കല്‍ എ ജെ കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് ടെക്‌നോളജിയിലാണ് ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. മാധ്യമ വിദ്യാര്‍ത്ഥിയായ നാദിറയാണ് ചരിത്രം കുറിക്കാനാരുങ്ങുന്നത്.

ജനറല്‍ സെക്രട്ടറി സീറ്റിലേക്കാണ് നാദിറ മത്സരിക്കുത്. കേരള സര്‍വകലാശാലയ്ക്ക് കീഴിലെ ആദ്യ ട്രാന്‍സ്‌ജെന്റര്‍ മാധ്യമ വിദ്യാര്‍ത്ഥി കൂടിയാണ് നാദിറ.

ഇന്ത്യയിലെ പ്രശസ്തമായ ട്രാന്‍സ്‌ജെന്‍ഡര്‍ ഫാഷന്‍ ഷോ എംഎക്‌സ് മാനവീയം 2018, മിസിസ് വര്‍ണ്ണം 2018 വിജയിയാണ് നാദിറ. കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ട്രാന്‍സ് സ്‌കോളര്‍ഷിപ്പിനും അര്‍ഹയായിട്ടുള്ള നാദിറ ഒരു സാമൂഹ്യ പ്രവര്‍ത്തക കൂടിയാണ്. നിലവില്‍ കേരളത്തിലെ എല്‍ജിബിടിഐക്യു സംഘടനയായ ക്വയറിഥം സിബിഒയുടെ ഡയറക്ടര്‍ ബോര്‍ഡ് മെമ്പറാണ് നാദിറ.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Thiruvananthapuram, News, Election, Student, University, Politics, Transgender student ready to participate in college union election 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?