കേരളം ആരോഗ്യ രംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ ലോകത്തിനു മാതൃകയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
തിരുവനന്തപുരം: (www.kvartha.com 02.10.2018) കേരളം ആരോഗ്യ പരിപാലന രംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ ലോകത്തിനു തന്നെ മാതൃകയാണെന്ന് ദേവസ്വം സഹകരണ ടൂറിസം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കാട്ടാക്കട നിയോജക മണ്ഡലത്തിനു കീഴിലെ ആമച്ചല്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍ദ്രം മിഷനിലൂടെ ആരോഗ്യ രംഗത്ത് സര്‍ക്കാര്‍ നടത്തിവരുന്നത് സമാനതകളില്ലാത്ത വികസനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ കാട്ടാക്കട ഗ്രാമപഞ്ചായത്തിനെ ബാല സൗഹൃദ പഞ്ചായത്തായത്തായുള്ള പ്രഖ്യാപനവും മന്ത്രി നടത്തി.
പ്രാഥമികാരോഗ്യ കേന്ദ്രമായിരുന്ന ഇവിടം കുടുംബാരോഗ്യ കേന്ദ്രമായതോടെ നിരവധി അധിക സൗകര്യങ്ങളാകും നാട്ടുകാര്‍ക്ക് ലഭിക്കുക. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറുവരെ മൂന്നു ഡോക്ടര്‍മാരുടെ സേവനം ആശുപത്രിയില്‍ ലഭിക്കും. കൂടാതെ നാല് സ്റ്റാഫ് നഴ്‌സുമാര്‍, രണ്ടു ഫാര്‍മസിസ്റ്റുമാര്‍, അറ്റന്റര്‍ എന്നിവരും ആമച്ചല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ സേവനത്തിനുണ്ടാകും.
പൊതുവായ ചികിത്സയ്ക്കു പുറമേ ഇസിജി എടുക്കുന്നതിനുള്ള സൗകര്യം, റഫറല്‍ സംവിധാനം, പേവിഷബാധയ്ക്ക് എതിരെയുള്ള കുത്തിവെയ്പ്പ്, 108 ആംബുലന്‍സ് സംവിധാനം എന്നിവ ജനങ്ങള്‍ക്കായി ലഭ്യമാണ്.
മണ്ഡലത്തില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ആവശ്യകത ഏറി വരികയാണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച് ഐ ബി സതീഷ് എംഎല്‍എ പറഞ്ഞു. ആമച്ചല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ മാത്രം 200നു മേല്‍ ഒപിയാണ് പ്രതിദിനമുണ്ടാകുന്നത്. ആരോഗ്യ മേഖലയില്‍ വികസനമുണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇനിയും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു, കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് അജിത, മുന്‍ നിയമസഭാ സ്പീക്കര്‍ എന്‍ ശക്തന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ ജനപ്രതിനിധികര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Minister, Kadakampally Surendran, Amachal Family Health Center inaugurated by Minister Kadakampally Surendran

Powered by Info News For You

Comments
Post a Comment