അണക്കെട്ടുകള്‍ തുറന്നത് ഉചിതമായ സമയത്ത് തന്നെ; സര്‍ക്കാരിനെ അഭിനന്ദിച്ച് ചെന്നിത്തല
തിരുവനന്തപുരം: (www.kvartha.com 05.10.2018) അണക്കെട്ടുകള്‍ തുറന്നത് ഉചിതമായ സമയത്ത് തന്നെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ന്യൂനമര്‍ദ്ദം സംബന്ധിച്ച മുന്നറിയിപ്പ് വന്നതോടെ ഇത്തവണ അണക്കെട്ടുകള്‍ ക്രമമായി തുറന്ന് വിട്ടത് ഉചിതമായ നടപടിയായെന്നും ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ തവണയും ഇതു തന്നെ ചെയ്തിരുന്നെങ്കില്‍ 483 പേരുടെ മരണത്തിനും, വന്‍ നാശനഷ്ടത്തിനും ഇടയാക്കിയ പ്രളയം ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അണക്കെട്ടുകള്‍ കൂട്ടത്തോടെ തുറന്നു വിട്ടതാണ് പ്രളയത്തിന് കാരണമായതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയത് ഇപ്പോഴെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചത് നന്നായി. ഇത്തവണ ന്യുനമര്‍ദ്ദത്തെത്തുടര്‍ന്ന് തീവ്രമായ മഴക്ക് സാധ്യത ഉള്ളതിനാല്‍ വിട്ടുവീഴ്ചയില്ലാത്ത സുരക്ഷാ നടപടികളും മുന്‍ കരുതലുകളും സ്വീകരിക്കണം. അപകട മേഖലയിലുള്ള ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും, ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുകയും ചെയ്യണം. എല്ലായിടത്തും ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Keywords: Kerala, Thiruvananthapuram, News, Dam, Rain, Flood, Ramesh Chennithala, Congress, Chennithala on dam open

Powered by Info News For You

Comments
Post a Comment