രണ്ടാം ടെസ്റ്റ്: ജയം തുടരാന്‍ ഇന്ത്യ, ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച വിന്‍ഡീസിന് ആദ്യ വിക്കറ്റ് നഷ്ടമായി

ഹൈദരാബാദ്: (www.kvartha.com 12.10.2018) ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍ നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ വിജയം ആവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പില്‍ ഇന്ത്യ. സ്വന്തം നാട്ടില്‍ കളിക്കുന്നതിനാല്‍ തന്നെ എന്തുകൊണ്ടും വിജയം നേടേണ്ടത് കളിക്കാര്‍ക്ക് അത്യാവശ്യമാണ്.

പരമ്പരയില്‍ സമ്പൂര്‍ണവിജയം തേടി ഇന്ത്യയിലെ ചുണക്കുട്ടികള്‍ വെള്ളിയാഴ്ച രണ്ടാം ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെയാണ് നേരിടുന്നത്. ടോസ് നേടിയ വിന്‍ഡീസ് ബാറ്റിങ് തെരഞ്ഞെടുത്തു. ഉമേഷ് യാദവിന്റെ ആദ്യ പന്ത് ബൗണ്ടറി കടത്തി വിന്‍ഡീസ് ബാറ്റിങ്ങിന് ക്രെഗ് ബ്രാത്‌വെയ്റ്റ് തുടക്കമിട്ടു. ക്രെഗിനൊപ്പം കീറണ്‍ പവലാണ് വിന്‍ഡീസിനായി ഓപ്പണിങ് ബാറ്റിങ്ങിനിറങ്ങിയത്.

India vs West Indies Live Score, 2nd Test Day 1: Ravichandran Ashwin Gives India 1st Breakthrough vs Windies, Hyderabad, News, Cricket, Sports, National

ഇതുവരെ 16 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡീസ് 42 റണ്‍സെടുത്തിട്ടുണ്ട്. 22 റണ്‍സെടുത്ത പവല്‍ ഔട്ടായി. ഇപ്പോള്‍ ക്രെഗ് ബ്രാത്‌വെയ്റ്റും ഷായ് ഹോപ്പുമാണ് ക്രസീസിലുള്ളത്. രവിചന്ദ്രന്‍ അശ്വിന്റെ പന്തില്‍ ജഡേജക്ക് ക്യാച്ച് നല്‍കിയാണ് പവല്‍ പുറത്തായത്.

ഇന്ത്യന്‍ നിരയില്‍ മുഹമ്മദ് ഷമിക്കു പകരം ഫാസ്റ്റ് ബോളര്‍ ശാര്‍ദൂല്‍ താക്കൂറിനെ ഉള്‍പ്പെടുത്തി. സ്വന്തം നാട്ടില്‍ തന്നെ കന്നി ടെസ്റ്റ് കളിക്കാനുള്ള അവസരമാണ് താക്കൂറിന് ലഭിച്ചത്. വിന്‍ഡീസ് ടീമീല്‍ കീമോ പോള്‍, ഷെര്‍മാന്‍ ലൂയിസ് എന്നിവരെ ഒഴിവാക്കി ജോമല്‍ വാറികനെ ഉള്‍പ്പെടുത്തി.

ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സിനും 272 റണ്‍സിനും ജയിച്ച ഇന്ത്യയ്‌ക്കെതിരെ മികച്ച പോരാട്ടത്തിനെങ്കിലും വിന്‍ഡീസിനു കഴിയുമോയെന്നു കാണികള്‍ കാത്തിരിക്കുന്നു. ഡിസംബര്‍ ആദ്യം ആരംഭിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഒരുക്കമെന്നു വിശേഷിപ്പിക്കപ്പെട്ട പരമ്പര ഇന്ത്യയ്ക്ക് എന്തു ഗുണം ചെയ്തുവെന്നു കണ്ടറിയാന്‍ പോകുന്നതേയുള്ളൂ.

ഇംഗ്ലണ്ടിലെ 4-1 പരാജയത്തിന്റെ നാണക്കേട് വിന്‍ഡീസിനെതിരെ സമ്പൂര്‍ണ വിജയത്തോടെ ഒഴിവാക്കാനാണ് ഇന്ത്യയുടെ ശ്രമം. എന്നാല്‍, 2011ല്‍ 2-0നു വിന്‍ഡീസിനെ തകര്‍ത്തശേഷം ഓസ്‌ട്രേലിയയോടു ദയനീയമായി തോറ്റ് പരമ്പര അടിയറവച്ചിരുന്നു. രാജ്‌കോട്ടില്‍ 230 പന്തില്‍ 139 റണ്‍സെടുത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ തന്നോടുതന്നെ ആയിരുന്നു മത്സരിച്ചത്.

പൃഥ്വി ഷാ അരങ്ങേറ്റം ഗംഭീരമാക്കുകയും ചെയ്തു. ഒന്നാം ക്ലാസ് മത്സരനിലവാരമുള്ള വിന്‍ഡീസ് ബോളിങ്ങില്‍ അധികം ബൗണ്ടറിക്കു ശ്രമിക്കാതെ സിംഗിളുകളിലൂടെ സ്‌കോര്‍ ഉയര്‍ത്തിയ കോഹ്ലിയും പൂജാരയും ബാറ്റിങ് പരിശീലനം നടത്തുകയായിരുന്നു. 14 മാസമായ ടെസ്റ്റ് സെഞ്ച്വറി നേടാന്‍ കഴിയാത്ത അജിങ്ക്യ രഹാനെയ്ക്കു ഫോമിലെത്താന്‍ നല്ല അവസരമാണിത്. ഓസീസിനെതിരായ ആദ്യ ടെസ്റ്റിനു മുന്‍പു ഫോം വീണ്ടെടുക്കാന്‍ കെ.എല്‍. രാഹുലിനും മികച്ച അവസരം. 2-0 വിജയം അനിവാര്യമായതിനാല്‍ ടീമില്‍ മാറ്റത്തിനു സാധ്യത തീരെയില്ല.

ക്യാപ്റ്റന്‍ ജയ്‌സന്‍ ഹോള്‍ഡറും ഫാസ്റ്റ് ബോളര്‍ കെമര്‍ റോച്ചും തിരിച്ചെത്തുന്നതു വിന്‍ഡീസിനു കരുത്താകും. രാജ്‌കോട്ടില്‍ രണ്ട് ഇന്നിങ്‌സിലുമായി 100 ഓവര്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതിരുന്ന വിന്‍ഡീസിനു നാണക്കേട് ഒഴിവാക്കേണ്ടിയിരിക്കുന്നു. മഹത്തായ പാരമ്പര്യമുള്ള വിന്‍ഡീസ് ക്രിക്കറ്റിനു കൂടുതല്‍ പേരുദോഷം ഉണ്ടാക്കാതിരിക്കാനാവും അവരുടെ ശ്രമം. നാട്ടിലെ പുലികളുടെ വര്‍ധിതവീര്യത്തോടെയുള്ള വേട്ടയ്ക്കു മുന്നില്‍ പൊരുതാനെങ്കിലുമായാല്‍ വിന്‍ഡീസിന് ആശ്വസിക്കാം.

Keywords: India vs West Indies Live Score, 2nd Test Day 1: Ravichandran Ashwin Gives India 1st Breakthrough vs Windies, Hyderabad, News, Cricket, Sports, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?