തിത്‌ലി ചുഴലിക്കാറ്റ് തീവ്രചുഴലിയായി മാറി; കനത്ത മുന്നറിയിപ്പ്
ഭുവനേശ്വേര്‍: (www.kvartha.com 10.10.2018) ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട തിത്‌ലി ചുഴലിക്കാറ്റ് ഒഡീഷ, ആന്ധ്രാപ്രദേശ് തീരങ്ങളിലേക്ക്. ഇവിടെ മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും അടുത്ത രണ്ട് ദിവസങ്ങളില്‍ ആന്ധ്രാപ്രദേശ്, ഒഡീഷ തീരങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഒഡീഷയിലും ആന്ധ്രയുടെ തീരപ്രദേശങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ബുധനാഴ്ച രാവിലെ മുതല്‍ ചുഴലിക്കാറ്റിന്റെ വേഗം മണിക്കൂറില്‍ 110 മുതല്‍ 125 വരെ കിലോമീറ്റര്‍ വേഗത്തിലാകും. അതേസമയം കേരളത്തെ ഇതു കാര്യമായി ബാധിക്കില്ലെങ്കിലും ബുധന്‍, വ്യാഴം ദിവസങ്ങളില്‍ സംസ്ഥാനത്തു ചിലയിടങ്ങളിലും നേരിയ മഴ പ്രതീക്ഷിക്കാം.
ചുഴലിക്കാറ്റ് സാധ്യത കണക്കിലെടുത്ത് ഒഡീഷയിലെ ഗജപതി, ഗഞ്ജാം, പുരി, ജഗത്സിംഗ് പുര്‍ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് സാധ്യത കണക്കിലെടുത്ത് എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ചീഫ് സെക്രട്ടറി ആദിത്യ പ്രസാദ് പാദി പറഞ്ഞു.
അതേസമയം ശക്തമായ മഴയ്ക്കു സാധ്യത തീരെയില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിഗമനം. കരയിലേക്കു കയറുന്ന ചുഴലി കൊല്‍ക്കത്ത തീരത്തേക്കു തിരിയും. സുന്ദര്‍ബന്‍ ഉള്‍പ്പെടെയുള്ള 24 പര്‍ഗാന ജില്ലകളിലും കനത്ത മഴ ലഭിക്കും. ലുബാന്‍ ചുഴലിക്കാറ്റ് ഒമാന്‍ യെമന്‍ തീരത്തെ ലക്ഷ്യമാക്കി കൂടുതല്‍ തീവ്രത കൈവരിച്ച് അതിതീവ്ര ചുഴലിക്കാറ്റായി മാറി. പക്ഷേ, കരയിലേക്ക് അടിക്കണമെങ്കില്‍ ഇനി മൂന്നു ദിവസം കൂടി കാത്തിരിക്കണം.

മത്സ്യത്തൊഴിലാളികള്‍ യെമന്‍ ഭാഗത്തേക്കു പോകരുതെന്നാണു നിര്‍ദേശം. അറബിക്കടലില്‍ വന്‍തിരമാലകള്‍ ഇപ്പോഴും ശാന്തമായിട്ടില്ല. തെക്കന്‍ മേഖല ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മത്സ്യബന്ധനത്തിനു സജ്ജമാകും വിധം ശാന്തമാകുമെന്നാണു നിഗമനം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Cyclone Titli Likely To Intensify By Noon, Centre Takes Urgent Review: Updates, News, Trending, Rain, National.

Powered by Info News For You

Comments
Post a Comment