കേരള ബാങ്ക് രൂപീകരണത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് ജീവനക്കാരുടെ സംഘടനകള്‍

തിരുവനന്തപുരം: (www.kasargodvartha.com 12.10.2018) കേരള ബാങ്ക് രൂപീകരണ നടപടികളുമായി മുന്നോട്ട് പോകുന്നതിന് സംസ്ഥാന - ജില്ലാ സഹകരണ ബാങ്കുകളിലെ ജീവനക്കാരുടെ എല്ലാ സംഘടനകളും സഹകരണ മന്ത്രിയെ പിന്തുണ അറിയിച്ചു. കേരള ബാങ്ക് രൂപീകരിക്കുമ്പോള്‍ ജീവനക്കാരുടെ ഏകീകരണം, സേവനവേതന വ്യവസ്ഥകളുടെ ഏകീകരണം തുടങ്ങി നിരവധി കാര്യങ്ങളില്‍ സംഘടനകള്‍ അവരുടെ ഏകീകൃതമായ അഭിപ്രായം 15 ദിവസത്തിനകം സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു.
Kerala, Bank, news, Top-Headlines, Employees association will be supported for Kerala Bank formation

ഈ അഭിപ്രായം പരിഗണിച്ചു കൊണ്ടും, ജീവനക്കാരുടെ ആശങ്കകള്‍ പരിഹരിച്ചു കൊണ്ടും കേരള ബാങ്ക് രൂപീകരണം നിശ്ചിതസമയ പരിധിക്കുള്ളില്‍ പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചു വരുന്നതെന്ന് മന്ത്രി ജീവനക്കാരുടെ സംഘടനകളുടെ യോഗത്തില്‍ വ്യക്തമാക്കി. കേരള ബാങ്ക് രൂപീകരണത്തിന്റെ പേരില്‍ ബ്രാഞ്ചുകള്‍ പൂട്ടുകയോ, ജീവനക്കാരെ കുറയ്ക്കുകയോ ചെയ്യില്ലെന്ന് മന്ത്രി ഉറപ്പ് നല്‍കി.

സംസ്ഥാന സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍, എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍, ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍, എംപ്ലോയീസ് ഫ്രണ്ട്, എംപ്ലോയീസ് യൂണിയന്‍ തുടങ്ങിയ സംഘടനകളുടെ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Bank, news, Top-Headlines, Employees association will be supported for Kerala Bank formation 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?