ഒന്നര വയസുള്ള കുട്ടിയുടെ മാതാവിനെ കാണാതായതായി പരാതി

ബദിയടുക്ക: (www.kasargodvartha.com 19.10.2018) ഒന്നര വയസുള്ള കുട്ടിയുടെ മാതാവിനെ കാണാതായതായി പരാതി. ഉപ്പുംഗള പൂവനടുക്ക കുമ്പഡാജെയിലെ ശ്രീകൃഷ്ണപ്രസാദിന്റെ ഭാര്യ പല്ലവി (21)യെയാണ് കാണാതായത്. ഇതുസംബന്ധിച്ച് ലഭിച്ച പരാതിയില്‍ ബദിയടുക്ക പോലീസ് അന്വേഷണം ആരംഭിച്ചു.

ഇക്കഴിഞ്ഞ 17 ന് വൈകിട്ട് വീട്ടില്‍ നിന്ന് ഇറങ്ങിയ പല്ലവി തിരിച്ചെത്തിയില്ലെന്ന് പരാതിയില്‍ പറയുന്നു. പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. ഒന്നര വയസുള്ള കുട്ടിയെ കൂട്ടാതെയാണ് യുവതി പോയിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Badiyadukka, complaint, Missing, Police, Woman goes missing
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?