പൊതുസ്ഥലത്ത് മാലിന്യം തള്ളിയ ഹോട്ടലില്‍ പരിശോധന; മാലിന്യം സംസ്‌കരിക്കുന്നതിന് സംവിധാനമില്ല, ആരോഗ്യ വകുപ്പ് പൂട്ടിട്ടു
കാസര്‍കോട്: (www.kasargodvartha.com 31.10.2018) പൊതുസ്ഥലത്ത് തള്ളിയത് ഹോട്ടലില്‍ നിന്നുള്ള മാലിന്യമാണെന്നു കണ്ടെത്തിയതിനു പിന്നാലെ ഹോട്ടലില്‍ ആരോഗ്യ വിഭാഗം റെയ്ഡ്. മാലിന്യം സംസ്‌കരിക്കുന്നതിനായി പ്രത്യേക സംവിധാനം ഇല്ലെന്ന് കണ്ടെത്തിയതോടെ ഹോട്ടലിന്റെ ലൈസന്‍സ് ആരോഗ്യ വകുപ്പ് അധികൃതര്‍ റദ്ദാക്കി. കാസര്‍കോട് ട്രാഫിക് ജംഗ്ഷനടുത്തെ ഷാന്‍ റസ്റ്റോറന്റിന്റെ ലൈസന്‍സാണ് റദ്ദാക്കിയത്.
കഴിഞ്ഞ ദിവസം രാത്രിയാണ് ഫോര്‍ട്ട് റോഡില്‍ ചാക്കുകളില്‍ നിറച്ച മാലിന്യം സ്‌കൂട്ടറിലെത്തി തള്ളാന്‍ ശ്രമിച്ചത്. നാട്ടുകാര്‍ ഇവരെ പിടികൂടി പോലീസിലേല്‍പിക്കുകയായിരുന്നു. തുടര്‍ന്ന് നഗരസഭാ ആരോഗ്യവകുപ്പ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ ആര്‍ അജീഷ് സ്ഥാപനത്തിലെത്തി ഹോട്ടലുടമയുമായി സംസാരിച്ചതിനാല്‍ മാലിന്യം ഫോര്‍ട്ട് റോഡില്‍ തള്ളിയതായി സമ്മതിച്ചിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഹോട്ടലിലെ മാലിന്യം സംസ്‌കരിക്കുന്നതിന് ഇതുവരെയായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയില്ലെന്ന് കണ്ടെത്തിയതിനാല്‍ ലൈസന്‍സ് റദ്ദ് ചെയ്യുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, waste dump, waste, Hotel, Top-Headlines, Raid in Hotel; No system for recycling waste, License canceled
< !- START disable copy paste -->
Keywords: Kasaragod, Kerala, news, waste dump, waste, Hotel, Top-Headlines, Raid in Hotel; No system for recycling waste, License canceled
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment