തുലാവര്‍ഷം നാളെ മുതല്‍ സംസ്ഥാനത്ത് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: കേരളത്തില്‍ തുലാവര്‍ഷം നാളെ തുടങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാളെ പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ശക്തമായ മഴയുണ്ടാകുമെന്നതിനാല്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.നവംബര്‍ 3,4 തീയതികളില്‍ ചില ജില്ലകളില്‍ കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊള്ളുന്ന ചെറിയ ന്യൂന മര്‍ദ്ദങ്ങള്‍ കാറ്റിന്റെ ഗതിയില്‍ മാറ്റം വരുത്തുന്നതാണ് തുലാവര്‍ഷം വൈകാന്‍ കാരണമായതെന്ന് വിലയിരുത്തപ്പെടുന്നു. 480 മില്ലീ മീറ്റര്‍ മഴയാണ് പ്രതീക്ഷിക്കുന്നത്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയാണ് തുലാമഴക്കാലം.
Powered by Info News For You

Comments
Post a Comment