'മീ ടു': എം ജെ അക്ബര്‍ നൈജീരിയന്‍ യാത്ര വെട്ടിച്ചുരുക്കി ഇന്ത്യയിലേക്ക്; രാജി ഉടന്‍?

ന്യൂഡല്‍ഹി: (www.kvartha.com 11.10.2018) 'മീ ടു' ലൈംഗികാരോപണങ്ങളില്‍ കുടുങ്ങിയ വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബറിനോടു രാജിവയ്ക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചേക്കും. നൈജീരിയയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന മന്ത്രിയോട് ഉടന്‍ തിരിച്ചെത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. വെള്ളിയാഴ്ചയായിരുന്നു അക്ബര്‍ തിരിച്ചെത്തേണ്ടിയിരുന്നത്. എന്നാല്‍ കേന്ദ്ര നിര്‍ദേശത്തോടെ യാത്ര വെട്ടിച്ചുരുക്കി അദ്ദേഹം വ്യാഴാഴ്ച തന്നെ മടങ്ങിയെത്തിയേക്കും.

മീ ടൂ ക്യാംപെയിന്റെ ഭാഗമായി ഏഴ് വനിതാമാധ്യമപ്രവര്‍ത്തകര്‍ അക്ബറിനെതിരെ പീഡനശ്രമം ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതു സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും പ്രതിച്ഛായയ്ക്കു മങ്ങലേല്‍പ്പിച്ചെന്നാണു ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തല്‍.

MJ Akbar To Take Call On Resignation Amid #MeToo Charges: Sources, New Delhi, News, Politics, Trending, Molestation, Resignation, Minister, National

ടെലഗ്രാഫ്, ഏഷ്യന്‍ ഏജ് തുടങ്ങിയ പത്രങ്ങളുടെ മുന്‍ എഡിറ്റര്‍ ആയ എം.ജെ. അക്ബറിനെതിരെ പ്രമുഖ മാധ്യമ പ്രവര്‍ത്തക പ്രിയാരമണിയാണ് ആദ്യം ആരോപണമുന്നയിച്ചത്. ദേശീയ മാധ്യമത്തില്‍ മൂന്നു വര്‍ഷം പ്രവര്‍ത്തിച്ച ഈ സഹപ്രവര്‍ത്തക 1997ല്‍ ആറുമാസക്കാലം തനിക്കു നേരിടേണ്ടിവന്ന ദുരനുഭവങ്ങള്‍ മീ ടുവിലൂടെ വെളിപ്പെടുത്തി. അക്ബറിന്റെ കണ്ണില്‍പ്പെട്ടാല്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കു രക്ഷയില്ലാതിരുന്ന കാലമായിരുന്നു അതെന്നും അവര്‍ പറഞ്ഞു.

കാബിനില്‍വച്ച് അക്ബര്‍ പിന്നില്‍നിന്നു കയറിപ്പിടിച്ചതും ശാരീരികമായി പീഡിപ്പിച്ചതും മാധ്യമപ്രവര്‍ത്തക തുറന്നുപറഞ്ഞു. പിന്നീട് രക്ഷയില്ലാതെ ജോലി ഉപേക്ഷിക്കേണ്ടിവന്നു. ഇന്റര്‍വ്യൂവിനെത്തുന്ന പെണ്‍കുട്ടികള്‍ക്ക് മദ്യം നല്‍കി വശീകരിക്കുന്നത് പതിവാണെന്നും അവര്‍ ആരോപിച്ചിരുന്നു.

അതിന് പിന്നാലെയാണ് മറ്റ് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ കൂടി ആരോപണവുമായി എത്തിയത്. അക്ബര്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി സ്വതന്ത്ര മാധ്യമപ്രവര്‍ത്തക കണിക ഗാഹ്‌ലോട്ടാണ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയത്. സുപര്‍ണ ശര്‍മ്മ, ഷുമ രാഹ, പ്രെര്‍ന സിംഗ് ബിന്ദ്ര തുടങ്ങിയവരും അക്ബറിനെതിരെ സമൂഹമാധ്യമങ്ങളില്‍ തുറന്നെഴുതിയിട്ടുണ്ട്.

അതേസമയം ആരോപണങ്ങളെക്കുറിച്ച് അക്ബര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ബിജെപിയും വിദേശകാര്യമന്ത്രി സുഷമ സ്വരാജും മൗനത്തിലാണ്. ആരോപണങ്ങളെക്കുറിച്ച് അക്ബര്‍ വിശദീകരിക്കണമെന്നു കോണ്‍ഗ്രസും ആവശ്യപ്പെട്ടു. മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നു മുതിര്‍ന്ന നേതാവ് ജയ്പാല്‍ റെഡ്ഡി ഡെല്‍ഹിയില്‍ പറഞ്ഞിരുന്നു.

അതിനിടെ അക്ബറിനെതിരെയുള്ള ആരോപണങ്ങളില്‍ ചിലത് ഗൗരവതരമാണെന്നും എന്നാല്‍ വിഷയത്തില്‍ അദ്ദേഹത്തിന് പറയാനുള്ളതും കേള്‍ക്കുമെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. സ്ത്രീകളുടെ സുരക്ഷയെ സംബന്ധിച്ച കാര്യത്തില്‍ ബി.ജെ.പിക്ക് ഗൗരവമായ സമീപനമാണെന്നും നേതാക്കള്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: MJ Akbar To Take Call On Resignation Amid #MeToo Charges: Sources, New Delhi, News, Politics, Trending, Molestation, Resignation, Minister, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?