മലങ്കരയിലെ ഏറ്റവും വലിയ ഐക്കണ്‍ പെയിന്റിംഗ് പരുമലയില്‍

മാന്നാര്‍:(www.kvartha.com 21/10/2018) പരുമല പള്ളിയുടെ വി.മദ്ബഹായില്‍ വരച്ച ഐക്കണ്‍ പെയിന്റിംഗിന്റെ സമര്‍പ്പണ ശുശ്രൂഷ മലങ്കര സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ നിര്‍വഹിച്ചു. അഹമ്മദാബാദ് ഭദ്രാസനാധിപന്‍ അഭി.ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് പെയിന്റിംഗിന്റെ പ്രത്യേകതകളെക്കുറിച്ച് വിശദീകരിച്ചു.

സുല്‍ത്താന്‍ ബത്തേരി ഭദ്രാസനാധിപന്‍ അഭി. ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ്, അസി.മാനേജര്‍മാരായ ഫാ.കെ.വി.ജോസഫ് റമ്പാന്‍, ഫാ.എ.ജി.ജോസഫ് റമ്പാന്‍, ഫാ.വൈ.മത്തായിക്കുട്ടി, പരുമല ആശുപത്രി സി.ഇ.ഒ. ഫാ.എം.സി.പൗലോസ് ഫാ.അശ്വിന്‍ ഫെര്‍ണാണ്ടസ്. എന്നിവര്‍ സംബന്ധിച്ചു. ഫാ.അശിന്‍ഫെര്‍ണാണ്ടസിന്റെ ചുമതലയിലാണ് ഐക്കണ്‍ പെയിന്റിംഗ് വര്‍ക്കുകള്‍ പൂര്‍ത്തീകരിച്ചത്.

News, Kerala, Church, Painting, Mangara sabha, Biggest icon painting in Malankara is Parumala

മലങ്കരസഭയിലെതന്നെ ഏറ്റവും വലിയ ഐക്കണ്‍ പെയിന്റിംഗ് എന്ന സവിശേഷതകൂടി പരുമലയിലെ ഈ കലാസൃഷ്ടിക്ക് അവകാശപ്പെടാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Church, Painting, Mangara sabha, Biggest icon painting in Malankara is Parumala


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?