#മീ ടൂ: മന്ത്രി അക്ബറിനെതിരെ ആരോപണവുമായി കൂടുതല്‍ പേര്‍; ഇന്റേണ്‍ഷിപ്പ് കാലത്ത് ഉപദ്രവിച്ചെന്നാരോപിച്ച് വിദേശ മാധ്യമപ്രവര്‍ത്തകയും രംഗത്ത്

ന്യൂഡല്‍ഹി: (www.kvartha.com 12.10.2018) #മി ടുവില്‍ പെട്ട കേന്ദ്രമന്ത്രി എം ജെ അക്ബറിനെ പടുകുഴിയിലേക്ക് വീഴ്ത്തി വീണ്ടും ആരോപണങ്ങള്‍. വിദേശ മാധ്യമപ്രവര്‍ത്തകയാണ് ഇപ്പോള്‍ അക്ബറിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഇന്റേണ്‍ഷിപ്പ് കാലത്ത് തന്നെ ഉപദ്രവിച്ചെന്നാണ് വിദേശ മാധ്യമപ്രവര്‍ത്തകയുടെ ആരോപണം.

കൊളമ്പിയന്‍ മാധ്യമപ്രവര്‍ത്തകയാണ് ഇപ്പോള്‍ മി ടു ക്യാമ്പയിനിലൂടെ മന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ചത്. ഏഷ്യന്‍ ഏജ് ഓഫീസില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന കാലത്ത് തന്നെ ഉപദ്രവിച്ചെന്നാണ് ആരോപണം. ഇതോടെ എം ജെ അക്ബറിനെതിരെ പത്തോളം പേരാണ് മീ ടൂ ക്യാമ്പയിനുമായി രംഗത്തുള്ളത്.
National, News, Minister, India's Me Too Movement: Will MJ Akbar resign?

വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ സ്ത്രീകളുടെ പരാതി അന്വേഷിക്കുന്നതിനായി കേന്ദ്രമന്ത്രി മനേകാ ഗാന്ധി പ്രത്യേക സമിതിയെ നിയമിച്ചു. നാലു മുന്‍ ജഡ്ജിമാര്‍ ഉള്‍പ്പെട്ട സംഘമാണ് സ്ത്രീകളുടെ പരാതികള്‍ അന്വേഷിക്കുക. മീ ടൂ ക്യാമ്പയിനില്‍ വന്ന എല്ലാ വെളിപ്പെടുത്തലുകളും സംഘം പരിശോധിക്കും.

വിദേശ സന്ദര്‍ശനത്തിന്റെ ഭാഗമായി നൈജീരിയയിലുള്ള അക്ബര്‍ ഞായറാഴ്ച തിരിച്ചെത്തുന്നതോടെ മന്ത്രിസ്ഥാനം രാജിവയ്ക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് വിവരം. ബിജെപി നേതൃത്വത്തില്‍ നിന്ന് ആരും മന്ത്രിയെ പിന്തുണച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Minister, India's Me Too Movement: Will MJ Akbar resign? 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?