പ്രഖ്യാപനം മാത്രം; പെട്രോള്‍ വിലയില്‍ വിലക്കുറവ് നടപ്പാക്കാതെ കമ്പനികള്‍

തിരുവനന്തപുരം: (www.kvartha.com 07.10.2018) കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒന്നരരൂപയുടെ കുറവ് നല്‍കാതെ എണ്ണക്കമ്പനികള്‍ ജനങ്ങളെ കബളിപ്പിക്കുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച കുറവ് നല്‍കിയില്ലെന്നുമാത്രമല്ല ശനിയാഴ്ച ഡീസലിന് 30 പൈസയും പെട്രോളിന് 19 പൈസയും ലിറ്ററിന് വീണ്ടും കൂട്ടുകയും ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് നികുതിയില്‍ ഒന്നരരൂപയും എണ്ണക്കമ്പനികള്‍ ഒരു രൂപയും ഡീസലിനും പെട്രോളിനും കുറച്ചതായാണ്  കേന്ദ്ര ധനമന്ത്രി കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്.

അങ്ങനെ രണ്ടര രൂപ കുറച്ചിരുന്നുവെങ്കില്‍ കേരള സര്‍ക്കാരിന്റെ വില്‍പ്പന നികുതിയില്‍ രണ്ടര രൂപയുടെ 22.76 ശതമാനമായ 57 പൈസയുംകൂടി ഡീസലിന് മൂന്നുരൂപ ഏഴ് പൈസ കേരളത്തില്‍ കുറവ് വരേണ്ടതായിരുന്നു. എന്നാല്‍, ഡീസലിന് 2.63 രൂപമാത്രമാണ് കുറഞ്ഞത്. അതുപോലെ പെട്രോളിന് സംസ്ഥാന വില്‍പ്പന നികുതിയില്‍ രണ്ടര രൂപയുടെ 30.08 ശതമാനമായ 75 പൈസയുംകൂടി മൂന്നു രൂപ 25 പൈസ കുറയേണ്ടതായിരുന്നു. എന്നാല്‍, കുറഞ്ഞത് വെറും രണ്ടുരൂപ 56 പൈസമാത്രം.

എണ്ണക്കമ്പനികള്‍ പെട്രോളിന് ഒരുരൂപ കുറയ്ക്കുകയും അതേസമയം, ദിവസവര്‍ധനയില്‍  53 പൈസ കൂട്ടുകയും ചെയ്യുകയായിരുന്നു. ഇതേപോലെ ഡീസലിന് 37 പൈസയും കൂട്ടി. ഇതിനുപുറമെയാണ് ശനിയാഴ്ചത്തെ വര്‍ധന. ഫലത്തില്‍ ഒറ്റദിവസം കൊണ്ടുതന്നെ പെട്രോളിന് 71 പൈസയും ഡീസലിന് 67 പൈസയുമാണ് കൂടിയത്.

എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വര്‍ധിപ്പിച്ച എക്‌സൈസ് നികുതിയും എണ്ണക്കമ്പനികള്‍ ലാഭവിഹിതത്തില്‍ വരുത്തിയ വര്‍ധനയും കുറച്ചാല്‍ത്തന്നെ  ഒരുലിറ്റര്‍ ഡീസലിനും പെട്രോളിനും 18 രൂപയോളം ഇനിയും കുറയും. ഇത് ചെയ്യാതെയാണ് തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കേന്ദ്രം വില കുറച്ചുവെന്നു കാണിച്ച് കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Thiruvananthapuram, Trending, Petrol Price, Companies against Petroleum price decrease
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?