ഒന്ന് കുളിച്ചു കയറിയപ്പോള്‍ താന്‍ ഇത്ര വലിയ താരമാകുമെന്ന് ആ എട്ടുവയസുകാരി അറിഞ്ഞിരുന്നില്ല; കയ്യില്‍ തടഞ്ഞത് അമൂല്യനിധി

സ്‌റ്റോക് ഹോം: (www.kvartha.com 05.10.2018) ഒന്ന് കുളിച്ചു കയറിയപ്പോള്‍ താന്‍ ഇത്ര വലിയ താരമാകുമെന്ന് ആ എട്ടുവയസുകാരി അറിഞ്ഞിരുന്നില്ല. കയ്യില്‍ തടഞ്ഞത് അമൂല്യനിധി. സ്വീഡനിലെ വിഡൊസ്‌റ്റേണ്‍ തടാകത്തില്‍ കുളിച്ചു കയറിയപ്പോള്‍ ആണ് എട്ടു വയസുകാരിയായ സാഗ വനിസെക്ക് താരമായത്. കുളിക്കാന്‍ ഇറങ്ങിയ തടാകത്തില്‍ നിന്നും തന്റെ കയ്യില്‍ തടഞ്ഞ ആ അമൂല്യ നിധിയാണ് അവളെ ലോകപ്രശസ്തയാക്കിയത്. 1500 വര്‍ഷം പഴക്കമുള്ള വാളാണ് അത്.

സംഭവത്തെ കുറിച്ച് പെണ്‍കുട്ടി പറയുന്നത് ഇങ്ങനെ;

'വാള്‍ കയ്യില്‍ തടഞ്ഞപ്പോള്‍ അത് തടാകത്തില്‍ തന്നെ ഉപേക്ഷിക്കാനാണ് തോന്നിയത്. അതിന് ഒരു പിടി ഉണ്ടായിരുന്നു. അഗ്രം മൂര്‍ച്ചയുള്ള തുരുമ്പിച്ച വാള്‍. എന്നാല്‍, ആ പിടിയില്‍ പിടുത്തം കിട്ടിയതോടെ അത് എടുക്കാന്‍ തീരുമാനിക്കുകയായിരുന്നു'. സാഗയുടെ കുടുംബത്തില്‍ നിന്നും വാള്‍ സ്വീകരിച്ച മ്യൂസിയം അധികൃതര്‍ തടാകത്തിന് സമീപമുള്ള പ്രദേശങ്ങള്‍ ഖനനം ചെയ്യാനുള്ള ഒരുക്കത്തിലാണ്.

Eight-year-old girl finds 1,500-year-old iron age sword in Swedish lake, Girl, News, World, Family

ഏകദേശം 1500 വര്‍ഷം പഴക്കമുള്ള വാളാണ് ഇതെന്നാണ് വിദഗ്ധരും മ്യൂസിയം അധികൃതരും പറയുന്നത്. മ്യൂസിയത്തിലെ ആര്‍ക്കിയോളജിസ്റ്റായ ആനിറോസിനെയാണ് കുടുംബം ആദ്യം ബന്ധപ്പെട്ടത്. വളരെ ശ്രദ്ധയാകര്‍ഷിക്കുന്ന ഒരു കണ്ടെത്തലാണ് ഇതെന്ന് അവര്‍ കുടുംബത്തോട് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Eight-year-old girl finds 1,500-year-old iron age sword in Swedish lake, Girl, News, World, Family.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?