ദുബൈയിലേക്കുള്ള യാത്രയ്ക്കിടെ വിമാനം മിസൈല്‍ ഉപയോഗിച്ചു തകര്‍ക്കുമെന്നു പൈലറ്റിന്റെ ഭീഷണി; കേസ് കോടതിയിലെത്തിയപ്പോള്‍ അപ്രതീക്ഷിത ട്വിസ്റ്റ്
ദുബൈ: (www.kvartha.com 27.10.2018) ദുബൈയിലേക്കുള്ള യാത്രയ്ക്കിടെ വിമാനം തകര്‍ക്കുമെന്നു പൈലറ്റിന്റെ ഭീഷണി. മാന്‍ഡ്രിഡില്‍ നിന്നും ദുബൈയിലേക്കുള്ള യാത്രയ്ക്കിടെ വിമാനം തകര്‍ക്കുമെന്നു ഭീഷണിപ്പെടുത്തിയ ഓഫ് ഡ്യൂട്ടിയിലുള്ള പൈലറ്റിനെതിരായ കേസ് കോടതിയിലെത്തിയപ്പോള്‍ അപ്രതീക്ഷിത ട്വിസ്റ്റ്. ഇയാള്‍ക്കെതിരെ എയര്‍ ഹോസ്റ്റസ് നല്‍കിയ പരാതി പിന്‍വലിച്ചതാണ് ട്വിസ്റ്റിനിടയാക്കിയത്.
അമിതമായി മദ്യപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് ഇയാള്‍ക്കെതിരെ റൊമാനിയന്‍ സ്വദേശിയായ എയര്‍ഹോസ്റ്റസ് നല്‍കിയ പരാതി . കേസില്‍ അടുത്ത മാസം വിധിവരാനിരിക്കെയാണ് പ്രധാന സാക്ഷികളില്‍ ഒരാളായ എയര്‍ ഹോസ്റ്റസിന്റെ കൂറു മാറ്റം. അതേസമയം, കേസില്‍ ഉസ്ബക്കിസ്ഥാന്‍ സ്വദേശിനിയായ എയര്‍ഹോസ്റ്റസ് പൈലറ്റിനെതിരെ ശക്തമായ മൊഴിയാണ് നല്‍കിയത്. ഇതില്‍ യുവതി ഉറച്ചു നില്‍ക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
അതിനിടെ കഴിഞ്ഞ ദിവസം ദുബൈ പ്രാഥമിക കോടതിയില്‍ നടന്ന വാദത്തിനിടെ പ്രതി കുറ്റം നിഷേധിച്ചു. മിസൈല്‍ ഉപയോഗിച്ച് വിമാനം തകര്‍ക്കും, വിമാന ജീവനക്കാരെ അപമാനിക്കുക, വിമാനത്തിന്റെ ഭാഗങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടാക്കുക, യാത്രക്കാര്‍ക്കു മുന്നില്‍ മോശമായി പെരുമാറുക തുടങ്ങിയ എല്ലാ ആരോപണങ്ങളും ഇയാള്‍ നിഷേധിച്ചു.

റൊമാനിയന്‍ എയര്‍ ഹോസ്റ്റസിന്റെ മൊഴിക്ക് സ്ഥിരതയില്ലെന്നും തന്റെ കക്ഷിയ്ക്ക് എതിരായ കേസ് തള്ളണമെന്നും പൈലറ്റിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. പരാതിയില്ലെന്ന് റൊമാനിയന്‍ എയര്‍ഹോസ്റ്റസ് വ്യക്തമാക്കുന്ന കത്ത് ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കുമെന്നും അഭിഭാഷകന്‍ അറിയിച്ചു.
ഇറാഖി മിസൈല്‍ ഉപയോഗിച്ച് വിമാനം തകര്‍ക്കുമെന്നാണ് ഓഫ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൈലറ്റ് ഭീഷണിപ്പെടുത്തിയത്. തന്റെ കൈവശം സ്‌ഫോടക വസ്തുക്കള്‍ ഉണ്ടെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. 2018 ജൂണ്‍ ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അമിതമായി മദ്യപിച്ച പ്രതി വിമാനത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ജീവനക്കാരോടും യാത്രക്കാരോടും മോശമായി പെരുമാറിയെന്നുമാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം.
സംഭവത്തെ കുറിച്ച് എയര്‍ ഹോസ്റ്റസുമാര്‍ നേരത്തെ പറഞ്ഞിരുന്നത് ഇങ്ങനെയായിരുന്നു;
'മാന്‍ഡ്രില്‍ നിന്നും ദുബൈയിലേക്കായിരുന്നു വിമാനം. പ്രതിയായ വ്യക്തി ആദ്യം മുതല്‍ തന്നെ മോശമായ രീതിയില്‍ ആണ് പെരുമാറിയിരുന്നത്. അനുവാദം കൂടാതെ നാലു കാന്‍ ബിയര്‍ ഇയാള്‍ എടുത്തു കഴിച്ചു. വിമാനം ഇറാഖിനു മുകളിലൂടെ പറക്കുമ്പോള്‍ ബാഗ്ദാദിലുള്ള തന്റെ സുഹൃത്തിനെ വിളിച്ചിട്ടുണ്ടെന്നും വിമാനത്തെ ലക്ഷ്യമാക്കി മിസൈല്‍ തൊടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രതി പറഞ്ഞു.
എല്ലാവരും മരിക്കാന്‍ പോവുകയാണെന്ന് ഇയാള്‍ ആക്രോശിച്ചു. ഒരു വിധത്തില്‍ ശാന്തനാക്കി സീറ്റില്‍ ഇരുത്തിയപ്പോള്‍ വിമാനത്താവളത്തില്‍ ഒരു വിഐപി നമ്മളെ കാത്തിരിക്കുന്നുണ്ടെന്നും എല്ലാവരും മരിക്കുമെന്നും പറഞ്ഞു. എനിക്ക് സ്വന്തം ജീവനിലും കുടുംബത്തിന്റെ സുരക്ഷയിലും ഭയം തോന്നി. ജോലി പോകുമോ എന്നും ഭയന്നു. ഇപ്പോഴും ആ ഭയം ഉണ്ട്.
ഈ വിമാനത്തില്‍ സ്‌പെയിനിലെ യുഎഇ എംബസിയിലെ നാലു ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. വിമാനത്തില്‍ കയറി അല്‍പസമയം കഴിഞ്ഞപ്പോള്‍ ഞാന്‍ പുകവലിച്ചിട്ട് 15 മിനിറ്റായി എന്നു പുഞ്ചിരിച്ചുകൊണ്ട് പ്രതി പറഞ്ഞു. വിമാനത്തിനുള്ളില്‍ പുകവലിക്കാന്‍ സാധിക്കില്ലെന്നു ഞാന്‍ മറുപടി പറഞ്ഞു. ഒരു പൈലറ്റായ അദ്ദേഹത്തിന് ഇക്കാര്യം അറിയാത്തതല്ല. പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനായിരുന്നു ശ്രമം. അടുക്കളയില്‍ വന്ന് അനുവാദമില്ലാതെ രണ്ടു ബിയര്‍ എടുക്കുകയും ചെയ്തു. മറ്റു യാത്രക്കാരെ ഉപദ്രവിക്കുകയും ചെയ്തു.
എയര്‍ഹോസ്റ്റസുമാരുടെ മൊഴിയെ തുടര്‍ന്ന് ഗുരുതരമായ നിരവധി വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് പൈലറ്റിനെതിരെ കേസെടുത്തത്. വിമാന ജീവനക്കാരുടെ സുരക്ഷയ്ക്ക് വെല്ലുവിളി ഉയര്‍ത്തി, ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തു, ഭീഷണിപ്പെടുത്തുക, പൊതുമുതല്‍ നശിപ്പിക്കുക, ലൈസന്‍സ് ഇല്ലാതെ മദ്യപിക്കുക, മറ്റുയാത്രക്കാരെ അപമാനിക്കുക തുടങ്ങിയ കുറ്റങ്ങള്‍ ഇയാള്‍ക്കെതിരെ ചുമത്തുകയും ചെയ്തു. വിമാനത്തിലെ ഒരു സീറ്റും ജനല്‍വാതിലിന്റെ ഒരു കവറും പ്രതി മനഃപൂര്‍വം നശിപ്പിച്ചു. ഇതിന് ഏതാണ്ട് 10324 ദിര്‍ഹം വില വരും.
വിമാനത്തിലെ ജീവനക്കാര്‍ നിര്‍ദേശിച്ചത് അനുസരിച്ചു ബ്രിട്ടീഷ് സര്‍വീസ് മാനേജര്‍ ആണ് വിഷയം പോലീസിനെ അറിയിച്ചത്. ദുബൈ പോലീസ് സംഘം വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍ തന്നെ സ്ഥലത്ത് എത്തുകയും പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. പ്രതിയായ വ്യക്തി വിമാനത്തില്‍ കയറുമ്പോള്‍ തന്നെ സ്വബോധത്തില്‍ അല്ലായിരുന്നുവെന്നും വിമാനം പുറപ്പെട്ട് ഏതാനും മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തന്നെ ഇയാള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയെന്നും യാത്രക്കാരും ജീവനക്കാരും പോലീസിന് മൊഴി നല്‍കി.
പ്രതിയായ പൈലറ്റിനെ നിയന്ത്രിക്കാന്‍ ശ്രമിച്ച യാത്രക്കാരെയും ഉപദ്രവിച്ചു. ഷൂസ് ഊരിമാറ്റി എറിയാന്‍ ശ്രമിക്കുമ്പോള്‍ ഒരു യാത്രക്കാരന്‍ പ്രതിയെ തടഞ്ഞു. പിന്നീട്, ഇയാളെ ആക്രമിക്കുകയും നെഞ്ചില്‍ ശക്തമായി ഇടിക്കുകയും ചെയ്തു. യാത്രക്കാരന്‍ താഴെ വീഴുകയും ചെയ്തു. തുടര്‍ന്ന് മറ്റൊരു യാത്രക്കാരന്‍ പ്രതിയെ പിടിച്ചു കെട്ടുകയായിരുന്നു.

ഈ സമയത്താണു തന്റെ കൈവശം ബോംബ് ഉണ്ടെന്നും എല്ലാവരെയും തകര്‍ക്കുമെന്നും പ്രശ്‌നമുണ്ടാക്കിയ പൈലറ്റ് പറഞ്ഞത്. ഇതിനിടെ തല വിമാനത്തിലെ ടെലിവിഷന്‍ സ്‌ക്രീനില്‍ ഇടിച്ചു മുറിവുണ്ടാക്കിയ പ്രതി, ഇതു വിമാന ജീവനക്കാര്‍ തന്നെ മര്‍ദിച്ചതിനെ തുടര്‍ന്ന് ഉണ്ടായതാണെന്ന് പറയുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Air hostess pardons off-duty pilot who threatened to blow up plane, Dubai, News, Court, Police, Flight, Pilot, Threatened, Gulf, World.

Powered by Info News For You

Comments
Post a Comment