'ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ രക്തം വീഴ്ത്തി അശുദ്ധമാക്കുവാനായിരുന്നു പദ്ധതി' ; വിവാദപരാമര്‍ശത്തെ തുടര്‍ന്ന് രാഹുല്‍ ഈശ്വര്‍ വീണ്ടും അറസ്റ്റില്‍
തിരുവനന്തപുരം: (www.kvartha.com 28/10/2018) ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് വിവാദ പരമാര്‍ശം നടത്തിയതിന് അയ്യപ്പ ധര്‍മ്മസേനാ സംസ്ഥന പ്രസിഡന്റും തന്ത്രി കുടുംബാംഗവുമായ രാഹുല്‍ ഈശ്വറിനെ പോലീസ് അറസ്റ്റുചെയ്തു. എറണാകുളം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നടത്തിയ വിവാദപരാമര്‍ശത്തെ തുടര്‍ന്നാണ് എറണാകുളം പൊലീസ് രാഹുലിനെ അറസ്റ്റ് ചെയ്തത്.
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ രക്തം വീഴ്ത്തി അശുദ്ധമാക്കുവാനായിരുന്നു പദ്ധതിയെന്നും ഇതിനായി 20 പേര്‍ സന്നിധാനത്തുണ്ടായിരുന്നെന്നും രാഹുല്‍ ഈശ്വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. കൈയില്‍ മുറിവേല്‍പ്പിച്ച് രക്തം വീഴ്ത്തുവാനായിരുന്നു പദ്ധതിയെന്നുമായിരുന്നു രാഹുല്‍ പറഞ്ഞിരുന്നത്.
സര്‍ക്കാരിന് മാത്രമല്ല, തങ്ങള്‍ക്കും വേണമല്ലോ പ്ലാന്‍ ബിയും സിയുമൊക്കെ. ശബരിമല സന്നിധിയില്‍ രക്തം വീണോ മൂത്രം വീണോ അശുദ്ധമായാല്‍ മൂന്നു ദിവസം നട അടച്ചിടുന്നതിന് ആരുടെയും അനുവാദം ആവശ്യമില്ല. നട തുറക്കണം എന്നു പറയാന്‍ ആര്‍ക്കും അധികാരവുമില്ല. ഈ സാധ്യത പരിഗണിച്ചായിരുന്നു ഇങ്ങനെ ഒരു സംഘം തയാറായി നിന്നത്' ഇങ്ങനെ നീളുന്നു രാഹുലിന്റെ വാക്കുകള്‍. കലാപം ആഹ്വാനം ചെയ്തതടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് രാഹുലിനെതിരെ കേസെടുത്തിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Thiruvananthapuram, News, Rahul Easwar, Arrested, Police, Shabarimala, Rahul Easwer arrested again for controversial statement

Powered by Info News For You

Comments
Post a Comment