ജനറല്‍ ആശുപത്രിയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ എം എല്‍ എയുടെ മിന്നല്‍ സന്ദര്‍ശനം; ഉത്തരവാദിത്തപ്പെട്ടവര്‍ ഉത്തരവാദിത്വം നിറവേറ്റാത്തതാണ് പ്രശ്‌നമെന്ന് എന്‍ എ നെല്ലിക്കുന്ന്, പ്രളയം വരാത്ത ജില്ലയിലെ ആശുപത്രിയില്‍ പ്രളയം വന്നതിനേക്കാളേറെ ദുരിതമാണെന്നും കുറ്റപ്പെടുത്തല്‍

കാസര്‍കോട്: (www.kasargodvartha.com 13.10.2018) ജനറല്‍ ആശുപത്രിയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്നിന്റെ മിന്നല്‍ സന്ദര്‍ശനം. ആശുപത്രിയിലെ പ്രശ്നങ്ങള്‍ക്ക് കാരണം ഉത്തരവാദിത്തപ്പെട്ടവര്‍ കൃത്യമായി ഉത്തരവാദിത്വം നിറവേറ്റത്തതാണെന്ന് എം.എല്‍.എ. പറഞ്ഞു. ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കേണ്ട സൂപ്രണ്ട് അവധിയില്‍ പോവുമ്പോള്‍ പകരം ചുമതല ഏല്‍പ്പിച്ചിട്ടില്ല എന്നത് ഇതിനൊപ്പം കാണേണ്ടതാണ്. നഗരസഭയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടതും, ഡോക്ടര്‍മാരെയും മറ്റു ജീവനക്കാരെയും നിയമിക്കേണ്ടതും സംസ്ഥാന സര്‍ക്കാരാണ്.

പ്രളയം ബാധിക്കാത്ത ജില്ലയിലെ ആശുപത്രിയില്‍ പ്രളയം വന്നതിനേക്കാളേറെ ദുരിതമാണ് നേരിട്ട് കാണാന്‍ കഴിഞ്ഞത്. ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനത്തിനു ശേഷവും രോഗികളുടെ പ്രശ്നങ്ങളില്‍ യാതൊരു കുറവും വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രോഗികളെ കിടത്തി ചികിത്സിക്കുന്ന കിടക്കകള്‍ പലതും കീറിപ്പറിഞ്ഞിരിക്കുകയാണ്. ചിലര്‍ക്ക് തലയിണയും കിടക്ക വിരിയും അടക്കം ലഭിച്ചിട്ടില്ലെന്നും പരാതിയുണ്ട്. നീണ്ട അഞ്ചും ആറും മണിക്കൂര്‍ കാത്തു നിന്ന ശേഷമാണ് രോഗികള്‍ക്ക് ഡോക്ടര്‍മാരെ കാണാന്‍ അവസരം ലഭിക്കുന്നത്. ആവശ്യത്തിനു ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ സാധാരണക്കാരായ രോഗികളാണ് അതിന്റെ ദുരിതം അനുഭവിക്കേണ്ടി വരുന്നത്.

അഞ്ചു വയസിനു താഴെയുള്ള കുട്ടികളെ പരിശോധിക്കുന്നിടത്ത് പരിമിതികളാല്‍ ബുദ്ധിമുട്ടുകയാണെന്ന പരാതി പരിശോധിക്കുന്നതിന്റെ ഭാഗമായാണ് താന്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. അവിടെ രോഗികളും ജീവനക്കാരും നേരിടുന്ന പ്രശ്നങ്ങള്‍ നേരിട്ട് കണ്ടു ബോധ്യപ്പെട്ടിട്ടുണ്ട്. ഇതെല്ലാം നിയമസഭയിലും മറ്റുമായി നിരവധി തവണ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നതാണ്. ഇതടക്കം ആശുപത്രിയുടെ വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി എച്ച്.എം.സി. യോഗം ഉടന്‍ വിളിക്കും. തുടര്‍നടപടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ഡുകളിലും കുട്ടികള്‍ക്ക് പ്രതിരോധ മരുന്ന് വിതരണം ചെയ്യുന്നിടം, ടോയ്ലറ്റ് തുടങ്ങിയവ സന്ദര്‍ശിച്ച എം.എല്‍.എ. രോഗികളോടും ജീവനക്കാരോടും പ്രശ്നങ്ങള്‍ നേരിട്ട് ചോദിച്ച് മനസിലാക്കിയാണ് മടങ്ങിയത്. കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്സണ്‍ ബീഫാത്വിമ ഇബ്രാഹിം, മുസ് ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുര്‍ റഹ് മാന്‍, കരുണ്‍താപ്പ, എ.എം. കടവത്ത്, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, അഷ്‌റഫ് എടനീര്‍, സഹീര്‍ ആസിഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.

WATCH VIDEO











(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, MLA, N.A.Nellikunnu, N.A Nellikkunnu MLA visit General Hospital for studying problems
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?