സുരക്ഷയൊരുക്കാനാകാതെ പോലീസ്; കനത്ത പ്രതിഷേധത്തിനൊടുവില്‍ ശബരിമല ദര്‍ശനത്തിനെത്തിയ യുവതി പിന്‍വാങ്ങി

എരുമേലി: (www.kvartha.com 17.10.2018) ശബരിമല ദര്‍ശനത്തിനെത്തിയ ആന്ധ്ര സ്വദേശിയായ യുവതി പ്രതിഷേധക്കാരില്‍നിന്നും പോലീസിന് സംരക്ഷണം നല്‍കാന്‍ സാധിക്കാതെ വന്നതോടെ തിരിച്ചുപോയി. യുവതി സന്നിധാനത്തേക്ക് പുറപ്പെട്ടതിനെ തുടര്‍ന്ന് സമരം നടത്തിവന്നവര്‍ വലിയ പ്രതിഷേധവുമായി രംഗത്തെത്തുകയും പോലീസിന് മതിയായ സുരക്ഷ നല്‍കാനാകാത്തതിനെത്തുടര്‍ന്ന് അവര്‍ തിരികെ മടങ്ങുകയുമായിരുന്നു. നാല്‍പ്പത്തഞ്ച് വയസുള്ള മാധവിയും കുടുംബവുമാണ് മലകയറാന്‍ എത്തിയത്.

സ്വാമി അയ്യപ്പന്‍ റോഡ് വഴി സന്നിധാനത്തേക്കുള്ള വഴിയില്‍ നൂറ് മീറ്ററോളം പോലീസ് അകമ്പടിയില്‍ യുവതി മുന്നോട്ട് പോയെങ്കിലും കൂടുതല്‍ പ്രതിഷേധക്കാരെത്തിയതോടെ പോലീസ് സംരക്ഷണത്തില്‍ പിന്നാക്കം പോയി. ഇതിനെ തുടര്‍ന്ന് മാധവി തിരികെ മടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Pathanamthitta, Protest, Protesters, Women, Police, Police failed to avail security; Women cancelled Sabarimala Pilgrim


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?