പ്രളയ ബാധിത മനസുകള്‍ക്ക് ആശ്വാസമേകാന്‍ കുടുംബശ്രീ; വിഷാദത്തിലേക്ക് വഴുതി വീഴുന്നവരെ കണ്ടെത്തും
ആലപ്പുഴ: (www.kvartha.com 05.10.2018) പ്രളയം ഏല്‍പിച്ച ഞെട്ടലില്‍ നിന്നും മുക്തമാകാതെ വിഷാദത്തിലേക്ക് വഴുതി വീഴാന്‍ തുടങ്ങിയ ആളുകളെ കണ്ടെത്തി അവര്‍ക്ക് മതിയായ മാര്‍ഗ നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‍കുകയാണ് കുടുംബശ്രീയുടെ കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍. ക്യാമ്പുകളില്‍ നിന്ന് പിരിഞ്ഞുപോയവരുടെ വീടുകളില്‍ കമ്മ്യൂണിറ്റി കൗണ്‍സിലേഴ്‌സ് സന്ദര്‍ശനം നടത്തുകയാണിപ്പോള്‍.
ക്യാംപുകളില്‍ ലഘു ലേഖകളും വിതരണം ചെയ്തിരുന്നു. ഓഗസ്റ്റ് 16 മുതല്‍ സെപ്തംബര്‍ അവസാന വാരം വരെ 44,038 പേര്‍ക്കാണ് കമ്മ്യൂണിറ്റി കൗണ്‍സിലേഴ്‌സ് ക്യാമ്പിലെത്തി കൗണ്‍സലിംഗ് നല്‍കിയത്. 1076 വീടുകള്‍ സന്ദര്‍ശിച്ചും ഇവര്‍ കൗണ്‍സിലിംഗിലൂടെ മാനസിക പിന്തുണ നല്‍കി. പ്രളയത്തിലകപ്പെട്ടവരുടെ മാനസിക ആരോഗ്യം ഉറപ്പാക്കി അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിലേക്കായി കുടുംബശ്രീ കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ക്ക് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസിന്റെ നേതൃത്വത്തിലാണ് പരിശീലനം ലഭിച്ചിരിക്കുന്നത്.
പ്രളയത്തിന്റെ നടുക്കുന്ന ഓര്‍മ്മയില്‍ കഴിയുന്നവര്‍ക്ക് അതില്‍ നിന്നും മോചനം നല്‍കുന്നതില്‍ സഹായിക്കുന്നതിനുള്ള ശാസ്ത്രീയമായ നിര്‍ദേശങ്ങളാണ് നിംഹാന്‍സ് നല്‍കിയത്. മാനസിക സമ്മര്‍ദ്ദം മറികടക്കാന്‍ ദുരിതബാധിതരെ സഹായിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, മാനസിക പിന്തുണ നല്‍കുമ്പോള്‍ പറയാന്‍ പാടുള്ളതും പാടില്ലാത്തതുമായ കാര്യങ്ങള്‍, ദുരിത ബാധിതരെ അനുതാപത്തോടെ സമീപിക്കുന്നതിന്റെ ആവശ്യകത, സൈക്കോളജിക്കല്‍ ഫസ്റ്റ് എയ്ഡ്, റിലാക്‌സേഷന്‍ എക്‌സര്‍സൈസുകള്‍ ചെയ്യേണ്ട രീതികള്‍ മുതലായ നിര്‍ദേശങ്ങളാണ് പരിശീലനത്തിലൂടെ നല്‍കിയത്.
ജില്ലയിലെ വിവിധ മേഖലകളില്‍ നിന്നുള്ള ഇരുപത്തഞ്ചോളം കുടുംബശ്രീ കൗണ്‍സിലര്‍മാരാണ് നിംഹാന്‍സിന്റെ പരിശീലന പരിപാടിയില്‍ പങ്കെടുത്തത്. കമ്മ്യൂണിറ്റി മെഡിസിന്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.നിഷ, സൈക്യാട്രി ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് ഡോ. വര്‍ഗീസ് പുന്നൂസ്, എന്നിവരായിരുന്നു ക്ലാസുകള്‍ നയിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kudumbasree helps relief for flood-affected minds,Alappuzha, News, Local-News, Flood, Trending, Rain, Visit, Kerala.

Powered by Info News For You

Comments
Post a Comment