ജയില്‍പുള്ളി അവസാനം ജീവനക്കാരിയെ തന്നെ വളച്ചെടുത്തു; തടവുകാരനോടൊപ്പം അവധിയാഘോഷിക്കാന്‍ ജയിലിലിലെ ജോലി ഉപേക്ഷിച്ച് യുവതി
എഡിന്‍ബര്‍ഗ്: (www.kvartha.com 10.10.2018) ജയില്‍പുള്ളി അവസാനം ജീവനക്കാരിയെ തന്നെ വളച്ചെടുത്തു. തടവുകാരനോടൊപ്പം അവധിയാഘോഷിക്കാന്‍ ജയില്‍ ജീവനക്കാരി ജോലി ഉപേക്ഷിച്ചു. സ്‌കോട്ട്‌ലാന്‍ഡില്‍ ലോതിയാനിലെ ആഡിവെല്‍ ജയിലിലെ വാര്‍ഡനായിരുന്ന ക്രിസ്റ്റി ഡേവിഡ്‌സണ്‍ എന്ന ഇരുപത്തിനാലുകാരിയാണ് ജോലി ഉപേക്ഷിച്ച് മുപ്പത്തൊന്നുകാരനായ കാമുകനോടൊപ്പം കറങ്ങാന്‍ പോയത്.
കാമുകന്‍ ജയില്‍ മോചിതനായി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ക്രിസ്റ്റി ജോലി ഉപേക്ഷിച്ചിരുന്നു. വ്യക്തിപരമായ കാര്യങ്ങളാല്‍ രാജിവയ്ക്കുന്നു എന്നു മാത്രമാണ് രാജിക്കത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ തുര്‍ക്കിയില്‍ വെച്ച് ഇരുവരെയും മറ്റൊരു ജയില്‍ ജീവനക്കാരന്‍ കണ്ടുമുട്ടിയതോടെയാണ് പ്രണയം പുറത്തറിഞ്ഞത്.
ബന്ധം പരസ്യമായതിനു പിന്നാലെ കാമുകനോടൊപ്പമുള്ള ചിത്രങ്ങള്‍ തന്റെ ജീവിതത്തിലെ ഏറ്റവും അമൂല്യമായ നിമിഷങ്ങളെന്ന തലക്കെട്ടോടെ ക്രിസ്റ്റി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. സംഭവം പുറത്തറിഞ്ഞതോടെ കാമുകന് വഴിവിട്ട സഹായം ചെയ്തു എന്ന സംശയത്തില്‍ ക്രിസ്റ്റിക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും ആരെ പ്രേമിക്കണമെന്നത് വ്യക്തിപരമായ കാര്യമാണെന്നുമാണ് ക്രിസ്റ്റിയുടെ വിശദീകരണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, News, Jail, Prison guard, Accused, Leave, Female prison guard quits job, holidays with former inmate in Turkey

Powered by Info News For You

Comments
Post a Comment