മുഖ്യമന്ത്രിയായാല്‍ താന്‍ ചെയ്യുന്ന കടമകളെ കുറിച്ച് നടന്‍ വിജയ് പറയുന്നത്!

ചെന്നൈ : (www.kvartha.com 03.10.2018) തമിഴിലെ മഹാനടന്‍മാരെല്ലാം ഒന്നിന് പിറകെ ഒന്നായി രാഷ്ട്രീയത്തില്‍ പ്രവേശിക്കാനൊരുങ്ങുകയാണ്. അതിലേക്ക് ഒരു പേരും കൂടി കടന്നുവരികയാണ്. തമിഴകത്തിന്റെ ഇളയ ദളപതി വിജയ് ആണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുന്നത്. എന്നാല്‍ അത് യഥാര്‍ത്ഥ ജീവിതത്തിലല്ല, സിനിമയിലാണെന്ന് മാത്രം.

വിജയ് യുടെ അറുപത്തിരണ്ടാമത്തെ ചിത്രമായ 'സര്‍ക്കാര്‍' രാഷ്ട്രീയ പശ്ചാത്തലത്തെ കുറിച്ച് പറയുന്ന ഒരു സിനിമയാണ് . എ.ആര്‍. മുരുകദോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഓഡിയോ റിലീസ് കഴിഞ്ഞ ദിവസമായിരുന്നു. ചടങ്ങിലേക്കെത്തിയ വിജയിനെ ഹര്‍ഷാരവത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.

Did Vijay just hint about his political entry at Sarkar audio launch?, Chennai, News, Actor, Cinema, Vijay, Politics, Chief Minister, Entertainment, National

ചടങ്ങില്‍ അവതാരകന്‍, വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങി, മുഖ്യമന്ത്രിയായാല്‍ എന്ത് ചെയ്യുമെന്ന് ചോദിച്ചപ്പോള്‍ ഉത്തരമായി നീണ്ട പ്രസംഗമാണ് അദ്ദേഹം നടത്തിയത്. മുഖ്യമന്ത്രിയായാല്‍ അഭിനയിക്കില്ല എന്നായിരുന്നു ആദ്യ മറുപടി, പിന്നാലെ സമൂഹത്തില്‍ വ്യാപകമായ അഴിമതിയെ തുടച്ച് മാറ്റാനുള്ള വഴിയും അദ്ദേഹം പറഞ്ഞു.

ഉയര്‍ന്ന സ്ഥാനത്ത് ഇരിക്കുന്ന ഉദ്യോഗസ്ഥന്‍ അഴിമതിക്കറ പുരളാത്ത, കൈക്കൂലി വാങ്ങാത്തയാളാണെങ്കില്‍ താഴെ സ്ഥാനത്തുള്ളവരും നല്ലവരാകുമെന്നും അതുപോലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് നല്ല വഴിയിലൂടെ സഞ്ചരിച്ചാല്‍ പാര്‍ട്ടി മൊത്തത്തില്‍ നന്നാവുമെന്നും അദ്ദേഹം പറഞ്ഞു. വിജയ് രാഷ്ട്രീയത്തിലേക്കിറങ്ങും എന്ന അഭ്യൂഹം കുറച്ച് നാളായി തമിഴകത്ത് ശക്തമാണ്, അദ്ദേഹത്തിന്റെ ഇപ്പോഴത്തെ വാക്കുകള്‍ ഈ വാദത്തിന് ശക്തി പകരുന്നതുമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Did Vijay just hint about his political entry at Sarkar audio launch?, Chennai, News, Actor, Cinema, Vijay, Politics, Chief Minister, Entertainment, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?