വൃദ്ധനോട് നാട്ടുകൂട്ടത്തിന്റെ കൊടുംക്രൂരത; മകനെക്കൊണ്ട് അച്ഛന്റെ വിരലുകള്‍ വെട്ടിച്ചു

കൊല്‍ക്കത്ത:(www.kvartha.com 12/10/2018) വൃദ്ധനോട് നാട്ടുകൂട്ടത്തിന്റെ കൊടുംക്രൂരത. മകനെക്കൊണ്ട് 73 കാരനായ അച്ഛന്റെ വിരലുകള്‍ വെട്ടിച്ചു. പശ്ചിമബംഗാളില്‍ ഭോല്‍പൂരില്‍ ശാന്തിനികേതന് സമീപത്താണ് സംഭവം. ഫാന്‍ഡി സര്‍ദാര്‍(73) ആണ് ക്രൂരതയ്ക്കിരയായത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രേവേശിപ്പിച്ചു.

ദുര്‍മന്ത്രവാദിയെന്നാരോപിച്ചായിരുന്നു ക്രൂരത കാട്ടിയത്. ഗ്രാമത്തിലെ ചിലര്‍ക്ക് പകര്‍ച്ചവ്യാധികള്‍ പിടിപെട്ടതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഫാന്‍ഡി ദുര്‍മന്ത്രവാദം നടത്തിയതിനാലാണ് പകര്‍ച്ചവ്യാധികള്‍ പരന്നതെന്നാണ് പ്രദേശവാസികളുടെ പരാതി. പരാതിയുമായി ചിലര്‍ നാട്ടുകൂട്ടത്തിന്റെ മുന്നിലെത്തിയതോടെ ഫാന്‍ഡിയെ ഹാജരാക്കാന്‍ നാട്ടുക്കൂട്ടം ഉത്തരവിട്ടു.

 News, Kolkata, National, Injured, Hospital, Complaint, Police, Kangaroo court forces son to cut dad fingers

വിചാരണയ്‌ക്കൊടുവില്‍ ഫാന്‍ഡി കുറ്റംചെയ്‌തെന്ന് കണ്ടെത്തിയെന്നാണ് വാദം. ഇനിമേലില്‍ ദുര്‍മന്ത്രവാദം ചെയ്യാതിരിക്കാന്‍ കൈവിരലുകള്‍ മുറിച്ചുകളയണമെന്നും അത് മകന്‍ തന്നെ ചെയ്യണമെന്നുമായിരുന്നു വിധി. ഇതിനെ മകന്‍ ഹരീഷ് എതിര്‍ത്തെങ്കിലും അയല്‍വാസികള്‍ ഭീഷണിയുമായി എത്തി.

എത്രയുംപെട്ടെന്ന് വിധി നടപ്പാക്കിയില്ലെങ്കില്‍ ഫാന്‍ഡിയെ കൊല്ലുമെന്നായിരുന്നു ഭീഷണി. ഗത്യന്തരമില്ലാതെ ഹരീഷ് വിധി നടപ്പാക്കുകയായിരുന്നു. സംഭവമറിഞ്ഞ് പോലീസ് എത്തിയതോടെ നാട്ടുക്കൂട്ടത്തിലെ പ്രധാനികള്‍ മുങ്ങിയിരിക്കുകയാണ്. ഹരീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kolkata, National, Injured, Hospital, Complaint, Police, Kangaroo court forces son to cut dad fingers 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?