അഞ്ചുവിളക്കിന്റെ നാട്ടില്‍ അതിജീവനത്തിനായി ഉണ്ണിയപ്പവുമായി പൈച്ചേട്ടന്‍
ചങ്ങനാശ്ശേരി: (www.kvartha.com 23.10.2018) ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനായുള്ള നെട്ടോട്ടത്തിലാണ് പലരും. കല്ലുവെട്ടും, ബീഡിതെറുപ്പും, അലുമിനിയം മണ്‍പാത്രക്കച്ചവടവും, കുട നന്നാക്കലും, അരകല്ല്, ആട്ടുകല്ല് കൊത്തലും, ഈയം പൂശലും, പായസകച്ചവടവും ഒക്കെ നാട്ടില്‍ നിന്നും മണ്‍മറഞ്ഞെങ്കിലും ആ ജോലികളൊക്കെ ചെയ്തിരുന്നവര്‍ ഇന്നും നമ്മുടെ ഇടയിലുണ്ട്. അതിജീവനത്തിനായി മറ്റു തൊഴിലുകളുമായി അവര്‍ ജീവിക്കുന്നു. ചിലര്‍ രോഗശയ്യയില്‍, മക്കളുടെയോ കൊച്ചുക്കളുടേയോ ആശ്രയത്തില്‍ കഴിയുന്നു.
എന്നാല്‍ വാഴപ്പള്ളി ലീലാസദനത്തില്‍ നാരായണപൈ എന്ന പൈച്ചേട്ടന്റെ കഥ മറ്റൊന്നാണ്. ജീവിതത്തില്‍ തോറ്റുകൊടുക്കാന്‍ പൈച്ചേട്ടന്‍ തയ്യാറല്ല. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 18-ാം വയസുമുതല്‍ ചങ്ങനാശ്ശേരി മെറീന ഹോട്ടലില്‍ ജോലി ചെയ്തു. പിന്നീട് രണ്ടുപതിറ്റാണ്ടുകാലത്തോളം ലോട്ടറി കച്ചവടവുമായി അലഞ്ഞു. ഇത് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെച്ചത് മാത്രം മിച്ചം. അതുവരെ ജീവിതത്തില്‍ ഒന്നും നേടാതിരുന്ന പൈച്ചേട്ടന്‍, ശേഷം ഉണ്ണിയപ്പക്കച്ചവടം തുടങ്ങി. കഴിഞ്ഞ 22 വര്‍ഷമായി ചങ്ങനാശ്ശേരി നഗരത്തിലൂടെ ഉണ്ണിയപ്പം വിറ്റു നടക്കുന്ന ഇദ്ദേഹം ഇപ്പോള്‍ 'ഉണ്ണിയപ്പപ്പൈ' എന്ന പേരിലാണ് അറിയപ്പെടുന്നത്.
'ഉണ്ണിയപ്പം....ഉണ്ണിയപ്പം...' എന്നുവിളിച്ചുപറഞ്ഞുവരുന്ന പൈച്ചേട്ടന്റെ ഉണ്ണിയപ്പത്തിനായി കാത്തിരിക്കുന്നവര്‍ നിരവധിയാണ്. ഉണ്ണിയപ്പത്തിനു പുറമേ എരിവുള്ള നിലക്കടല, റോസ്റ്റ് കപ്പലണ്ടി, പക്കാവട, അവല്‍ വിളയിച്ചത്, സുഖിയന്‍, മിക്ചര്‍, ഏത്തയ്ക്ക ചിപ്സ്, കപ്പ ചിപ്സ്, ഉരുളക്കിഴങ്ങ് ചിപ്സ് തുടങ്ങി നിരവധി വിഭവങ്ങളാണ് ഇദ്ദേഹത്തിന്റെ സഞ്ചിയിലുള്ളത്. മത്സരാധിഷ്ഠിത കമ്പോളത്തില്‍, വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞ, കൃത്രിമ രുചിയോടുകൂടിയ ബേക്കറി ഉല്പന്നങ്ങളോടാണ് പൈച്ചേട്ടന്റെ ഉണ്ണിയപ്പവും മറ്റും മത്സരിക്കുന്നത്. എന്നാല്‍ ഇദ്ദേഹത്തിന്റെ ഉത്പന്നങ്ങളുടെ രുചി അതൊരു പ്രത്യേകത തന്നെയാണെന്ന് അനുഭവസ്ഥര്‍ പറയുന്നു. തന്റെ അമ്മ പകര്‍ന്നുതന്ന കൈപുണ്യമാണ് നാവില്‍ കൊതിയൂറുന്ന ഈ വിഭവങ്ങളുടെ രഹസ്യക്കൂട്ടെന്ന് നാരായണപൈ പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kottayam, Changanassery, Pai Chettan with Unniyappam
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment