മാരിയമ്മക്ക് ബോളിവുഡ് നടിയുടെ സ്വര്‍ണ കിരീടം

കാഞ്ഞങ്ങാട്: (www.kasargodvartha.com 11.10.2018) നവരാത്രി പൂജാമഹോത്സവം നടക്കുന്ന ഹൊസ്ദുര്‍ഗ് ശ്രീ മാരിയമ്മ ക്ഷേത്രത്തില്‍ വ്യാഴാഴ്ച രാവിലെ അപ്രതീക്ഷിത അതിഥിയെത്തി. ദാദ ഫാല്‍കെ പുരസ്‌കാരം നേടിയ പ്രമുഖ ബോളിവുഡ് നടി അമൃതറാവുവാണ് ക്ഷേത്രത്തിലേക്ക് കടന്നുവന്ന അപ്രതീക്ഷിത അതിഥി. അമൃത മാരിയമ്മയെ തൊഴുതുവണങ്ങി 22 പവന്‍ തൂക്കത്തിലുള്ള സ്വര്‍ണത്തിലും വജ്രത്തിലും തീര്‍ത്ത കിരീടവും സമര്‍പ്പിച്ചു.
Gold Crown for Mariyamma by Bollywood actress, Kanhangad, Kasaragod, News, Gold Crown

മൂന്നുവര്‍ഷം മുമ്പ് യാത്രാമധ്യേ അമൃതയും കുടുംബവും രാജ്റസിഡന്‍സിയില്‍ താമസിച്ചിരുന്നു. അന്ന് ആഭരണം വാങ്ങാനായി ദീപ ഗോള്‍ഡില്‍ ചെന്നപ്പോഴാണ് ഹൊസ്ദുര്‍ഗ് മാരിയമ്മന്‍ ക്ഷേത്രത്തെക്കുറിച്ച് അറിഞ്ഞത്. അന്ന് ക്ഷേത്രത്തില്‍ തൊഴുത ശേഷം സ്വര്‍ണമാല സമര്‍പ്പിക്കുകയും ചെയ്തിരുന്നു. വീണ്ടും വരാമെന്ന ഉറപ്പോടെയായിരുന്നു അന്ന് മടങ്ങിയത്. പിന്നീട് തന്റെ വാക്ക് പാലിക്കാനായാണ് വീണ്ടും അമൃത ക്ഷേത്രദര്‍ശനം നടത്തിയത്.

അമ്മ കാഞ്ചന റാവു, സഹോദരി പ്രീതികാ റാവു എന്നിവരും അമൃതയോടൊപ്പമുണ്ടായിരുന്നു. വിവാഹ്, മേ ഹൂ നാ, ദി ലജന്റ്റ് ഓഫ് ഭഗത് സിംഗ്, പ്യാരേ മോഹന്‍ തുടങ്ങി 25ഓളം സിനിമകളില്‍ അമൃത വേഷമിട്ടിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gold Crown for Mariyamma by Bollywood actress, Kanhangad, Kasaragod, News, Gold Crown


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?