പരസ്ത്രീബന്ധം ചോദ്യം ചെയ്ത ഭാര്യയോട് കോടതി വിധിയുണ്ടെന്ന് ഭര്‍ത്താവ്: മനംനൊന്ത് ഭാര്യ ജീവനൊടുക്കി


ചെന്നൈ (www.evisionnews.co): പരസ്ത്രീബന്ധം ചോദ്യം ചെയ്ത ഭാര്യയോട് കോടതിവിധി ചൂണ്ടിക്കാണിച്ച് ഭര്‍ത്താവ് ന്യായീകരിച്ചതില്‍ മനംനൊന്ത് ഭാര്യ ആത്മഹത്യ ചെയ്തു. ചെന്നൈ എംജി ആര്‍ നഗറിലെ പുഷ്പലതയാണ് ഭര്‍ത്താവിന്റെ ന്യായീകരണത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത്.

അന്യസ്ത്രീയുമായി ബന്ധം പുലര്‍ത്തിയിരുന്ന ജോണ്‍ പോള്‍ ഫ്രാങ്ക്ലിന്റെ പ്രവൃത്തി ചോദ്യം ചെയ്ത ഭാര്യയോട് സുപ്രിം കോടതി വിധി അനുകൂലമാണെന്ന് വാദിച്ചതോടെയാണ് ഭാര്യ മനംനൊന്ത് ആത്മഹത്യ ചെയ്തത്. ജോണിന്റെ പ്രവര്‍ത്തികളില്‍ സംശയം തോന്നിയ ഭാര്യ കഴിഞ്ഞ ദിവസം ഇതിന്റെ പേരില്‍ ചോദ്യം ചെയ്തപ്പോള്‍ ഇരുവരും തമ്മില്‍ കലഹമുണ്ടായി. പരസ്ത്രീബന്ധം തുടര്‍ന്നാല്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് പുഷ്പലത ഭീഷണിപ്പെടുത്തി. ഇതോടെയാണ് കോടതി വിവാഹേതര ലൈംഗികബന്ധം അനുവദിച്ചിട്ടുണ്ടന്നും അതൊരു കുറ്റമല്ലെന്നും ജോണ്‍ പ്രതികരിച്ചത്. ഇതില്‍ മനംനൊന്താണ് പുഷ്പലത ആത്മഹത്യ ചെയ്തത്.

സുപ്രീംകോടതി വിധി പ്രകാരം ഭര്‍ത്താവിനെതിരെ പരസ്ത്രീ ബന്ധത്തിന് കേസെടുക്കാനാകില്ലെങ്കിലും ഭര്‍ത്താവിനെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിന് കേസെടുക്കാമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്ന ജോണ്‍ രണ്ടു വര്‍ഷം മുമ്പാണ് പുഷ്പലതയെ പ്രണയിച്ച് വിവാഹം കഴിച്ചത്. വിവാഹശേഷം ടി ബി രോഗം പിടിപ്പെട്ടതോടെ ഭര്‍ത്താവിന് തന്നോടുള്ള ഇഷ്ടം കുറഞ്ഞെന്ന് പുഷ്പലത പരാതി പറഞ്ഞതായി സുഹൃത്തുക്കള്‍ പറഞ്ഞു



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?