കൈനിറയെ പണം കിട്ടിയാല്‍ പിണറായിയും കോടിയേരിയും രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തുമോയെന്ന് മാവോയിസ്റ്റുകള്‍

കല്‍പറ്റ: (www.kvartha.com 26.10.2018) മാവോവാദികളുടെ ഔദ്യോഗിക ബുള്ളറ്റിനായ കനല്‍പാതയിലൂടെ സര്‍ക്കാരിന്റെ മാവോയിസ്റ്റ് കീഴടങ്ങല്‍ പാക്കേജിനെതിരെ ശക്തമായി ആഞ്ഞടിച്ചു കൊണ്ട് മാവോവാദികള്‍ വീണ്ടും രംഗത്തെത്തി. ഭൂര്‍ഷ്വാ ഭൂപ്രഭുത്വ ഭരണകൂടത്തെ നശിപ്പിക്കാന്‍ ജനകീയ ജനാധിപത്യ വിപ്ലവം നടത്തുന്ന സി.പി.എം കാരോട് പണം, ജോലി,ഭൂമി, കല്യാണ ചിലവിന് പണം എന്നീ വാഗ്ദാനങ്ങള്‍ വെച്ചാല്‍ പിണറായിയും കോടിയേരിയും രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുമോ എന്നും മാവോവാദികള്‍ ചോദിച്ചു.

കല്‍പ്പറ്റ പ്രസ് ക്ലബ്ബിലേക്ക് മാധ്യമ പ്രവര്‍ത്തകര്‍ക്ക് തപാല്‍ വഴിയാണ് ബുള്ളറ്റിന്‍ വന്നത്. 'ഇന്ത്യയിലെ ബൂര്‍ഷ്വാ ഭൂപ്രഭുത്വ ഭരണകൂടം സി.പിഎമ്മിന്റെ ജനകീയ ജനാധിപത്യ വിപ്ലവത്തിന്റെ ശത്രുവാണെങ്കില്‍ ആ ഭരണകൂടത്തിന്റെ കൈയ്യില്‍ നിന്നും പണം വാങ്ങി ഭരണകൂടത്തെ നശിപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റുകളോട് കീഴടങ്ങാന്‍ പാക്കേജ് പ്രഖ്യാപിച്ചത് ഏത് രാഷ്ട്രീയമാണെന്നും ബുള്ളറ്റിന്‍ ചോദിക്കുന്നു.

Maoist bulletin Kanalpatha against Pinarayi and Kodiyeri, Maoists, Criticism, Chief Minister, Pinarayi vijayan, Kodiyeri Balakrishnan, Media, Politics, Prime Minister, Narendra Modi, Kerala.

നരേന്ദ്ര മോഡിയുടെ ചെരുപ്പ് നക്കികളാണ് പിണറായിയും കോടിയേരിയുമെന്നും ബുള്ളറ്റിന്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. സി പി എമ്മിന്റെ വര്‍ഗ വഞ്ചനയും ബ്രാഹ്മണിക്കല്‍ ഫാസിസ്റ്റ് നരേന്ദ്ര മോഡിയുമൊത്ത് ചേര്‍ന്ന് ജനങ്ങളെ വിഡ്ഡികളാക്കുകയാണ്. ഭക്ഷ്യ സുരക്ഷാ നിയമം ജനവിരുദ്ധ നയമാണ്

ഒരു വശത്ത് റേഷന്‍ സംവിധാനങ്ങളെ തകര്‍ക്കുകയാണ്. ഇതിലൂടെ ജനങ്ങളെ സ്വകാര്യ മാര്‍ക്കറ്റുകളിലേക്ക് തള്ളിവിടുകയും കുത്തകകള്‍ക്കൊപ്പം ചേര്‍ന്ന് കൊള്ളയടിക്കുകയുമാണ് ലക്ഷ്യം. 2011 ല്‍ ഭക്ഷ്യ സുരക്ഷാ നിയമം വന്നപ്പോള്‍ തന്നെ ഇതിലെ തട്ടിപ്പ് മാവോയിസ്റ്റുകള്‍ തുറന്നു കാട്ടിയിരുന്നു.

ആഗോളവത്കരനയത്തിനു മാറ്റിയെടുക്കുന്ന ഘടനാപരമായ പരിഷ്‌കാരം പോലെ ഈ
ഭക്ഷ്യ സുരക്ഷാ നിയമം റേഷന്‍ രംഗത്തെ ആഗോളവത്കരണത്തിന്റെ മാനിഫെസ്‌റ്റോ ആണെന്നും ബുള്ളറ്റിന്‍ പറയുന്നു. ഇപ്പോള്‍ ഒരു ഉളുപ്പുമില്ലാതെ മോഡിയുടെ വാതിലില്‍ മുട്ടി ജനങ്ങളെ സര്‍ക്കാര്‍ വിഡ്ഡികളാക്കുകയാണ്.

മാവോവാദികള്‍ ജില്ലയില്‍ സജീവമായതോടെ ആദിവാസി കോളനികളുടെ രക്ഷകരായി ചമയുന്ന പോലീസ് മുത്തങ്ങയില്‍ ആദിവാസികളെ വെടിവെച്ച് കൊന്നതും നിരവധി ഭൂ സമരവേദികളില്‍ നിന്നും ആദിവാസികളെ പിടിച്ചു കൊണ്ടു പോയതും മറക്കേണ്ട. പോക്‌സോ നിയമപ്രകാരം എത്രയോ ആദിവാസികളെ ജയിലിലടച്ചു.

അപ്പോഴൊന്നും തോന്നാത്ത ആദിവാസി പ്രേമം ഇപ്പോള്‍ തോന്നുന്നത് കാപട്യമാണെന്നും മാവോയിസ്റ്റുകള്‍ ഔദ്യോഗിക ബുള്ളറ്റിനായ 'കനല്‍പാതയിലൂടെ ചൂണ്ടിക്കാട്ടുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Maoist bulletin Kanalpatha against Pinarayi and Kodiyeri, Maoists, Criticism, Chief Minister, Pinarayi vijayan, Kodiyeri Balakrishnan, Media, Politics, Prime Minister, Narendra Modi, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?