വിദേശ പര്യടന വേളയില്‍ താരങ്ങള്‍ക്കൊപ്പം ഭാര്യമാരെ താമസിപ്പിക്കാന്‍ അനുവദിക്കണം; ബി സി സി ഐക്ക് കോഹ്ലിയുടെ നിവേദനം
ന്യൂഡല്‍ഹി: (www.kvartha.com 08.10.2018) വിദേശ പര്യടന വേളയില്‍ താരങ്ങള്‍ക്കൊപ്പം ഭാര്യമാരെ താമസിപ്പിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബി സി സി ഐയ്ക്ക് കോഹ്ലിയുടെ നിവേദനം. ഇക്കാര്യത്തില്‍ ഇപ്പോഴുള്ള നിയമം മാറ്റണമെന്നും ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി ബിസിസിഐയ്ക്ക് നല്‍കിയ നിവേദനത്തില്‍ പറയുന്നു.
നിലവില്‍ വിദേശപര്യടന വേളയില്‍ ഭാര്യമാര്‍ക്ക് ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പം രണ്ടാഴ്ച താമസിക്കാന്‍ അനുമതിയുണ്ട്. ഇത്തവണത്തെ ഇംഗ്ലിഷ് പര്യടന വേളയിലാണ് ഈ അവസരം നല്‍കി തുടങ്ങിയത്.
ഇന്ത്യന്‍ ടീമിന്റെ ഓസ്‌ട്രേലിയന്‍ പര്യടന വേളയില്‍ ഭാര്യാസമേതരായി താമസിപ്പിക്കണം എന്നാണ് കോഹ്ലിയുടെ ആവശ്യം. ഇതുസംബന്ധിച്ചു സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിക്കും കോഹ്ലി നിവേദനം നല്‍കിയതായി ഒരു ഇംഗ്ലിഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ക്യാപ്റ്റന്റെ ആവശ്യപ്രകാരം ഇതുസംബന്ധിച്ച നിവേദനം ഔദ്യോഗികമായി നല്‍കാന്‍ സമിതി ഇന്ത്യന്‍ ടീം മാനേജര്‍ സുനില്‍ സുബ്രഹ്മണ്യനോടും ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Virat Kohli has sought for BCCI rules to be changed, with a 'let wives stay for full overseas tours' demand, New Delhi, News, Cricket, Sports, Virat Kohli, National.
Keywords: Virat Kohli has sought for BCCI rules to be changed, with a 'let wives stay for full overseas tours' demand, New Delhi, News, Cricket, Sports, Virat Kohli, National.
Powered by Info News For You

Comments
Post a Comment