പ്രളയ കാലത്ത് വാരിക്കോരി വാഗ്ദാനങ്ങള്‍ നല്‍കിയ സര്‍ക്കാര്‍ ഇപ്പോള്‍ മാളത്തില്‍; പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തകിടം മറിഞ്ഞെന്ന് ചെന്നിത്തല

തിരുവനന്തപുരം:(www.kvartha.com 12/10/2018) പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ രൂക്ഷമായി ിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തകിടം മറിഞ്ഞെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രളയ കാലത്ത് വാരിക്കോരി വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പാടെ തകിടം മറിഞ്ഞിരിക്കുകയാണെന്നും ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി.

10,000 രൂപ വീതം ദുരിത ബാധിതര്‍ക്ക് അടിയന്തര ആശ്വാസമായി നല്‍കുമെന്ന പ്രഖ്യാപനം പോലും നടപ്പായില്ല. വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഒരു ലക്ഷം രൂപ പലിശ രഹിത വായ്പയായി നല്‍കുമെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരെ ആര്‍ക്കും ആ തുക ലഭിച്ചിട്ടില്ല. സ്വയം സഹായ സംഘങ്ങള്‍ക്കും, കുടംബശ്രീകള്‍ക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. എത്ര സ്വയം സഹായസംഘങ്ങള്‍ക്കും, കുടുംബശ്രീ യൂണിറ്റുകള്‍ക്കും ഈ സഹായം ലഭ്യമാക്കി എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

News, Thiruvananthapuram, Kerala, Ramesh Chennithala, Chennithala against Pinarayi Govt


ശബരിമല സീസണ്‍ തുടങ്ങാന്‍ ഏതാനും ആഴ്ചകള്‍ മാത്രം ബാക്കിയിരിക്കെ പ്രളയത്തില്‍ തകര്‍ന്ന പമ്പയിലേയും സന്നിധാനത്തേയും റോഡുകളുടെ നിര്‍മാണം എങ്ങുമെത്തിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പമ്പയുടെ പുനര്‍നിര്‍മാണത്തിനായി ഒരു ഉന്നതതല സമിതിയെ സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. ആ സമിതി എത്ര തവണ യോഗം ചേര്‍ന്നുവെന്നും എന്തൊക്കെ തിരുമാനങ്ങള്‍ എടുത്തുവെന്നും വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Ramesh Chennithala, Chennithala against Pinarayi Govt 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?